100 കോടിയിലേക്ക് ഇവരിൽ ആരാദ്യം? 'വർഷങ്ങൾക്ക് ശേഷം' 'ആവേശത്തി'ലാണ് മലയാള സിനിമ, ബി ഓ കളക്ഷൻ

പുതിയ കണക്കുകൾ പ്രകാരം 100 കോടിയിലേക്ക് അടുക്കുകയാണ് ഫഹദിന്റെ ആവേശം
100 കോടിയിലേക്ക് ഇവരിൽ ആരാദ്യം? 'വർഷങ്ങൾക്ക് ശേഷം' 'ആവേശത്തി'ലാണ് മലയാള സിനിമ, ബി ഓ കളക്ഷൻ

ഒരു കംപ്ലീറ്റ് ഫാമിലി പാക്ഡ് ഫീൽ ഗുഡ് സിനിമ വേണോ വീനീതിന്റെ 'വർഷങ്ങൾക്ക് ശേഷം' കാണാം. ഇനി ഒരു ഫൂൾ എനർജിയിൽ കാണാൻ കഴിയുന്ന മാസ് എന്റർടെയ്നർ വേണോ, പ്രേക്ഷകരെ ആവേശത്തിലാക്കാൻ ജിത്തു മാധവന്റെ 'ആവേശം' ഇവിടെയുണ്ട്. അങ്ങനെ എല്ലാ ടൈപ്പ് കാണികളെയും കയ്യിലെടുത്തുകൊണ്ട് തിയേറ്ററുകളിൽ ആറാടുകയാണ് ഇരു സിനിമകളും. ഒരേ ദിവസം റിലീസിനെത്തിയ രണ്ട് സിനിമകളും വളരെ കുറഞ്ഞ ദിവസം കൊണ്ട് 50 കോടിയും കടന്ന് സഞ്ചരിക്കുകയാണ്.

പുതിയ കണക്കുകൾ പ്രകാരം 100 കോടിയിലേക്ക് അടുക്കുകയാണ് ഫഹദിന്റെ ആവേശം. 74 കോടിയാണ് ഒമ്പത് ദിവസം കൊണ്ട് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം 57 കോടിയാണ് ഒമ്പത് ദിവസം കൊണ്ട് നേടിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഒരാഴ്ച കൊണ്ടും ആവേശം അഞ്ച് ദിവസം കൊണ്ടുമാണ് 50 കോടി ക്ലബിൽ ഇടം പിടിച്ചത്.

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം വർഷങ്ങൾക്ക് ശേഷം നിർമിച്ചിരിക്കുന്നത്. ഹൃദയം ആണ് ഈ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമിച്ചിരിക്കുന്നത്.

100 കോടിയിലേക്ക് ഇവരിൽ ആരാദ്യം? 'വർഷങ്ങൾക്ക് ശേഷം' 'ആവേശത്തി'ലാണ് മലയാള സിനിമ, ബി ഓ കളക്ഷൻ
ആ കാര്യത്തിൽ ഇനി തർക്കം വേണ്ട, 'ജയ് ഹോ' ഒരുക്കിയത് എ ആർ റഹ്മാൻ തന്നെ; മറുപടി നൽകി സുഖ്‌വിന്ദർ സിങ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com