

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശങ്കയായി പേസർ ഉമ്രാന്‍ മാലിക്കിന്റെ ദയനീയ പ്രകടനം. ഡി വൈ പാട്ടീല്‍ ടി20 കപ്പില്‍ ടാറ്റ സ്‌പോര്‍ട്‌സ് ക്ലബ്ബിനായി പന്തെറിഞ്ഞ ഉമ്രാന്‍ മുംബൈ കസ്റ്റംസിനെതിരായ വെറും രണ്ട് ഓവറില്‍ 59 റണ്‍സാണ് വഴങ്ങിയത്.
ടാറ്റ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉയര്‍ത്തിയ 193 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ ഉമ്രാന്‍, ക്യാപ്റ്റന്‍ ഷാര്‍ദുല്‍ താക്കൂറിനൊപ്പമാണ് ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ തന്നെ രുഗ്വേദ് മോറെ ഉമ്രാനെതിരെ ഒരു ഫോറും മൂന്ന് സിക്‌സറുകളും പറത്തി 23 റണ്‍സ് അടിച്ചെടുത്തു.
Watch Umran Malik’s spell here - 59 runs in 2 overs | Dy Patil T20 Cup 2026 DY pic.twitter.com/Lg7AUHTTEt
— Izhan Mehraj (@TheCricketSaga) February 26, 2026
13-ാം ഓവറില്‍ രണ്ടാം സ്‌പെല്ലിനായി തിരിച്ചെത്തിയപ്പോഴാണ് ഉമ്രാന്‍ കരിയറിഏറ്റവും മോശം പ്രകടനം നടത്തിയത്. ആദ്യ പന്തില്‍ സിംഗിള്‍, രണ്ടാം പന്തില്‍ ഫോര്‍. പിന്നീട് എറിഞ്ഞ നോ-ബോള്‍ സിക്‌സര്‍ പോയി. തൊട്ടടുത്ത പന്ത് ഡോട്ടായെങ്കിലും പിന്നീട് ഒരു സിക്‌സും ഫോറും വഴങ്ങി. ഓവര്‍ അവസാനിക്കാന്‍ ഒരു പന്ത് ബാക്കിനില്‍ക്കെ വൈഡും നോ-ബോളും ട്ടു. ഫ്രീ ഹിറ്റ് ഫോറായെങ്കിലും അത് വീണ്ടും ഒരു നോ-ബോളായി. അവസാന പന്ത് സിക്‌സറോടെ അവസാനിച്ചപ്പോള്‍ ആ ഓവറില്‍ മാത്രം പിറന്നത് 36 റണ്‍സ്.
രണ്ട് ഓവറില്‍ വിക്കറ്റൊന്നുമില്ലാതെ 59 റണ്‍സ് എന്ന മോശം കണക്കുകളുമായാണ് താരം കളം വിട്ടത്. മുംബൈ കസ്റ്റംസിനായി രുഗ്വേദ് മോറെ 46 പന്തില്‍ 101 റണ്‍സ് നേടി ടീമിനെ 16 ഓവറില്‍ വിജയത്തിലെത്തിച്ചു.
Content Highlights: KKR's Umran Malik concedes 36 in an over and 59 in two in DY Patil T20 Cup