ഈ കല്യാണം ഒരു കലക്ക് കലക്കും; 'ഗുരുവായൂരമ്പല നടയിൽ' മെയ് 16നെത്തും

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷ നൽകുന്നുവെന്ന് പ്രേക്ഷകരും അഭിപ്രായപ്പെടുന്നു
ഈ കല്യാണം ഒരു കലക്ക് കലക്കും; 'ഗുരുവായൂരമ്പല നടയിൽ' മെയ് 16നെത്തും

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന വെഡ്ഡിങ്ങ് എന്റർടെയ്നർ 'ഗുരുവായൂരമ്പല നടയിൽ' റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 16നാണ് ചിത്രം റിലീസിനെത്തുക. ഏപ്രിൽ 18ന് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബ് ട്രെൻഡിങ്ങിൽ നാലാം സ്ഥാനത്താണ് ടീസർ. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂർത്തങ്ങളാണ് സിനിമ പറയുന്നത്.

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷ നൽകുന്നുവെന്ന് പ്രേക്ഷകരും അഭിപ്രായപ്പെടുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു മുഴു നീള കോമഡി ചിത്രമായാണ് ഗുരുവായൂരമ്പല നടയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷമാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഇത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.

ഈ കല്യാണം ഒരു കലക്ക് കലക്കും; 'ഗുരുവായൂരമ്പല നടയിൽ' മെയ് 16നെത്തും
100 കോടിയിലേക്ക് ഇവരിൽ ആരാദ്യം? 'വർഷങ്ങൾക്ക് ശേഷം' 'ആവേശത്തി'ലാണ് മലയാള സിനിമ, ബി ഓ കളക്ഷൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com