പിവിആറുമായുള്ള തർക്കത്തിൽ മലയാള സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തെലുങ്ക് ചലച്ചിത്ര നിർമ്മാതാക്കൾ

വ്യവസായി എംഎ യൂസഫലിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് പിന്നീട് പരിഹാരമായത്
പിവിആറുമായുള്ള തർക്കത്തിൽ മലയാള സിനിമയ്ക്ക് പിന്തുണ  പ്രഖ്യാപിച്ച്  തെലുങ്ക് ചലച്ചിത്ര നിർമ്മാതാക്കൾ

മലയാള സിനിമകൾക്ക് തിയേറ്റർ ശൃംഖലയായ പിവിആർ ഏർപ്പെടുത്തിയ വിലക്കും പിന്നീട് ഇത് പരിഹരിച്ചതെല്ലാം സിനിമാ മേഖലയിൽ വലിയ ചർച്ചയായിരുന്നു. വിഷു റിലീസായെത്തിയ മലയാളം ചിത്രങ്ങൾക്കെല്ലാം കനത്ത നഷ്ടമാണ് പിവിആറിന്റെ നടപടി ഉണ്ടാക്കിയത്. 11 ന് ആരംഭിച്ച ബഹിഷ്കരണം 13-ാം തീയതി വൈകീട്ടാണ് അവസാനിച്ചത്.

വ്യവസായി എംഎ യൂസഫലിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് പിന്നീട് പരിഹാരമായത്. ഇപ്പോൾ ഈ വിഷയത്തിൽ മലയാള സിനിമയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ ആക്ടീവ് തെലുങ്കു ഫിലിം പ്രൊഡ്യൂസേഴ്സ് ​ഗിൽഡ്.

പിവിആറുമായുള്ള തർക്കത്തിൽ മലയാള സിനിമയ്ക്ക് പിന്തുണ  പ്രഖ്യാപിച്ച്  തെലുങ്ക് ചലച്ചിത്ര നിർമ്മാതാക്കൾ
പുഷ്പ1ൻ്റെ ചെലവ് രണ്ടാം ഭാഗത്തിൻ്റെ ഉത്തരേന്ത്യൻ വിതരണ തുകയായി മാത്രം കീശയിൽ; 'പുഷ്പ' സൂപ്പറാടാ...!

ഇന്ത്യയിലെമ്പാടും പ്രദർശിപ്പിക്കുന്ന മലയാളസിനിമകൾ ഒരു മൾട്ടിപ്ലെക്സ് ശൃംഖല ഏകപക്ഷിയമായി നീക്കം ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് തെലുങ്കു പ്രൊഡ്യൂസേഴ്സ് ​ഗിൽഡ് എക്സിൽ പോസ്റ്റ് ചെയ്തു. ന്യായമായ ബിസിനസ് സമ്പ്രദായങ്ങൾ പിന്തുടരുന്നതിനായി കേരളത്തിലെ ചലച്ചിത്ര നിർമാതാക്കൾക്കൊപ്പം നിൽക്കുന്നു. തങ്ങൾ എന്നും ഒരുമിച്ച് നിൽക്കുമെന്നും അവർ കൂട്ടിചേർത്തു. ഈ കുറിപ്പ് തെലുങ്കിലെ പ്രമുഖ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സും പങ്കുവെച്ചിട്ടുണ്ട്.

പിവിആറുമായി ബന്ധപ്പെട്ടുള്ള ഈ പ്രശ്നങ്ങളേത്തുടർന്ന് മൈത്രി മൂവി മേക്കേഴ്സ് തെലുങ്കിൽ മൊഴിമാറ്റിയെത്തിച്ച മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ പ്രദർശനങ്ങളും മുടങ്ങിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com