'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു'; പ്രേമലുവിന് കയ്യടിച്ച് നയൻ‌താര

'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു'; പ്രേമലുവിന് കയ്യടിച്ച് നയൻ‌താര

വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു

മലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രം പ്രേമലുവിനെയും അതിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിച്ച് നയൻ‌താര. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് നടി സിനിമയെ പ്രശംസിച്ചത്. 'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു' എന്നായിരുന്നു നയൻസ് കുറിച്ചത്.

വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 130 കോടിയിലധികം രൂപ കളക്ട് ചെയ്തിരുന്നു.

തെലുങ്ക് ഭാഷ സംസാരിക്കുന്ന സ്ഥാനങ്ങളിൽ നിന്നും ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാളം സിനിമ എന്ന റെക്കോർഡ് പ്രേമലു നേടിയിരുന്നു. തെലുങ്കിൽ ഹിറ്റായിരുന്ന പുലിമുരുകനെ പിന്നിലാക്കിയാണ് സിനിമ ഇവിടങ്ങളിൽ പ്രേമലു ഒന്നാമനായത്. ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയത്.

'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു'; പ്രേമലുവിന് കയ്യടിച്ച് നയൻ‌താര
ഇനി ഹിറ്റ് 'കിരീടം' ടൊവിനോയ്ക്ക്; നടികറിലെ പ്രോമോ സോങ്ങ് പുറത്തിറങ്ങി

മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. നസ്‍ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു.

logo
Reporter Live
www.reporterlive.com