'ഫാനിട്ടപ്പോൾ വിഗ്ഗ് പറന്നു, ബാലയ്യ അസിസ്റ്റന്റിനെ തല്ലാൻ ചെന്നു'; അനുഭവം പങ്കുവെച്ച് കെഎസ് രവികുമാർ

സെറ്റിൽ ആരെങ്കിലും ചിരിക്കുകയാണെങ്കിൽ ബാലകൃഷ്ണ പ്രകോപിതനാകുമെന്നും കെഎസ് രവികുമാർ

dot image

തമിഴിലും തെലുങ്കിലുമായി സൂപ്പർഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ് കെ എസ് രവികുമാർ. രജനികാന്ത്, കമൽഹാസൻ ഉൾപ്പെടെ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളെയും വെച്ച് അദ്ദേഹം സിനിമകൾ ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ദേഷ്യം വന്നാല് മറ്റുള്ളവരെ കയ്യേറ്റം ചെയ്യുന്ന നടനാണ് ബാലകൃഷ്ണ എന്നാണ് കെ എസ് രവികുമാർ പറയുന്നത്. സെറ്റിൽ ആരെങ്കിലും ചിരിക്കുകയാണെങ്കിൽ ബാലകൃഷ്ണ പ്രകോപിതനാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ തെലുങ്ക് ചിത്രത്തിന്റെ സെറ്റില് നടന്ന ഒരു സംഭവവും കെ എസ് രവികുമാർ വെളിപ്പെടുത്തി.

ഒരിക്കൽ തന്റെ സംവിധാന സഹായിയായ ശരവണൻ ബാലകൃഷ്ണയ്ക്ക് നേരെ ഫാൻ തിരിച്ചുവച്ചു. കാറ്റടിച്ചപ്പോൾ അദ്ദേഹത്തിന്റെ വിഗ്ഗ് പറന്നു. ശരവണൻ ചിരിച്ചു. ഇത് കണ്ട ബാലകൃഷ്ണ അയാളെ അടിക്കാൻ ചെന്നു. എതിർ താരങ്ങളുടെ ആളല്ലേ നീ, നിന്നെ ആരാണ് ഇവിടെ കയറ്റിയത് എന്നൊക്കെ ചോദിച്ചുകൊണ്ട് ചൂടായെന്നും കെ എസ് രവികുമാർ പറഞ്ഞു.

തിരശീലയിലെ 'മാമന്നൻ' ജനസേവകനാകുമോ?; ഡിഎംകെ സ്ഥാനാർഥിയാകാൻ വടിവേലു, റിപ്പോർട്ട്

താൻ വേഗം ഇടപെടുകയും തന്റെ സംവിധാന സഹായിയാണെന്ന് പറയുകയും ചെയ്തു. അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്നതിനായി അസിസ്റ്റന്റിനെ വഴക്ക് പറഞ്ഞെന്നും കെഎസ് രവി കുമാർ തുറന്ന് പറഞ്ഞു. പുതിയ ചിത്രമായ ഗാർഡിയന്റെ റിലീസിന്റെ ഭാഗമായി ചെന്നൈയില് നടന്ന ഒരു ചടങ്ങിലാണ് കെ എസ് രവികുമാറിന്റെ വെളിപ്പെടുത്തൽ. ബാലകൃഷ്ണയ്ക്കൊപ്പം ജയ് സിംഹ, റൂളര് എന്നീ ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്.

dot image
To advertise here,contact us
dot image