കരൺ ജോഹറിന്റെ 'ലവ് സ്റ്റോറിയാൻ' സീരീസിന് ആറ് രാജ്യങ്ങളിൽ വിലക്ക്; കാരണമിങ്ങനെ

യുഎഇ, സൗദി അറേബ്യ, തു‍ർക്കി, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് സീരീസിന് വിലക്കേർപ്പെടുത്തിയത്
കരൺ ജോഹറിന്റെ 'ലവ് സ്റ്റോറിയാൻ' സീരീസിന് ആറ് രാജ്യങ്ങളിൽ വിലക്ക്; കാരണമിങ്ങനെ

ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമ്മിക്കുന്ന വെബ് സീരീസിന് ആറ് രാജ്യങ്ങളിൽ വിലക്ക്. ആറ് ദമ്പതികളുടെ പ്രണയ കഥയെ കുറിച്ച് പറയുന്ന റിയൽ ലൈഫ് സ്റ്റോറിയാണ് ലവ് സ്റ്റോറിയാൻ എന്ന സീരീസ്. ഇതിൽ ഒരു പ്രണയ കഥ സ്വവവർഗ പ്രണയത്തെ കുറിച്ച് പറയുന്നതിനാലാണ് സീരീസ് വിലക്കിയിരിക്കുന്നത്. യുഎഇ, സൗദി അറേബ്യ, തു‍ർക്കി, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് സീരീസിന് വിലക്കേർപ്പെടുത്തിയത്.

അക്ഷ് ഇന്ദികർ, അർച്ചന ഫട്കെ, കോളിൻ ഡി കുൻഹ, ഹാർദിക് മേഹ്ത, ഷാസിയ ഇഖ്ബാൽ, വിവേക് സോണി എന്നവരുടെ സംവിധാനത്തിലൊരുങ്ങി ആറ് എപ്പിസോഡുകളടങ്ങുന്നതാണ് വെബ് സീരീസ്. ഇതിൽ ആറാമത്തെ എപ്പിസോഡായ 'ലവ് ബിയോണ്ട് ലേബൽസി'ലാണ് ട്രാൻസ്‌ജെൻഡർ പങ്കാളികളായ ടിസ്റ്റ, ദിപ എന്നിവരുടെ കഥ പറയുന്നത്.

കൊൽക്കത്തയിൽ താമസിക്കുന്ന ഇവർ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ കണ്ടുമുട്ടുകയും തുടർന്ന് പ്രണയത്തിലാവുകയും ചെയ്യുന്നതാണ് കഥ. ആറ് കഥയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും 'ലവ് ബിയോണ്ട് ലേബൽസ്' ആയിരുന്നു. ഈ സീരീസ് കൂടാതെ, ഉടൻ സ്ട്രീമിംഗ് ആരംഭിക്കാൻ പോകുന്ന മറ്റൊരു കരൺ നിർമ്മണത്തിലൊരുങ്ങുന്ന സീരീസാണ് മിസ്റ്റർ ആൻഡ് മിസിസ് മാഹി. ഇമ്രാൻ ഹാഷ്മി, മൗനി റോയ്, മഹിമ മക്വാന, രാജീവ് ഖണ്ഡേൽവേ, ശ്രിയ ശരൺ എന്നിവരാണ് അഭിനയിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com