ആദ്യ ദിവസത്തിലെ ഹൈപ്പ് മാത്രമേ ഉള്ളോ 'ലാൽ സലാമിന് ', രണ്ടാം ദിനത്തിൽ ബോക്സ് ഓഫീസ് കളക്ഷൻ ഇങ്ങനെ

രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തകളാണ് പുറത്തു വരുന്നത്
ആദ്യ ദിവസത്തിലെ ഹൈപ്പ് മാത്രമേ ഉള്ളോ 'ലാൽ സലാമിന് ', രണ്ടാം ദിനത്തിൽ ബോക്സ് ഓഫീസ് കളക്ഷൻ ഇങ്ങനെ

ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ലാൽ സലാം. ആദ്യ ദിനം കോളിവുഡിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. എന്നാൽ രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

ആദ്യ ദിവസം ഇന്ത്യയിൽ മാത്രം മൂന്നേകാൽ കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം നേടിയത്. ആകെ അഞ്ചരകോടിയും സ്വന്തമാക്കി. തമിഴ് നാട്ടിൽ മാത്രം 30.35 ശതമാനം ഒക്യുപേഷനും ചിത്രത്തിനുണ്ടായിരുന്നു. എന്നാൽ രണ്ടാം ദിനം ഇന്ത്യയിൽ 70 കോടിക്കടുത്ത് മാത്രമേ ചിത്രത്തിന് നേടാനായുള്ളു.

ആദ്യ ദിവസത്തിലെ ഹൈപ്പ് മാത്രമേ ഉള്ളോ 'ലാൽ സലാമിന് ', രണ്ടാം ദിനത്തിൽ ബോക്സ് ഓഫീസ് കളക്ഷൻ ഇങ്ങനെ
ജീവിതത്തിൽ അവന്റെ അപ്പനായ ഞാൻ സിനിമയിലും അവന്റെ അച്ഛനായി; ഇല്ലിക്കൽ തോമസ്

ഒരു ഗ്രാമത്തിൽ രാഷ്ട്രീയവും ക്രിക്കറ്റും എങ്ങനെ കൂടിച്ചേരുന്നു എന്ന കഥയാണ് 'ലാൽ സലാം' പറയുന്നത്. വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ രജനികാന്തും ഗസ്റ്റ് റോളിൽ എത്തിയിട്ടുണ്ട്. രജനികാന്തിന്റെ ഗസ്റ്റ് റോളിന് വലിയ സ്വീകാര്യതയാണ് ആദ്യ ദിനത്തിൽ ലഭിച്ചിരുന്നത്. 40 മിനിറ്റോളമാണ് രജനിയുടെ റോള്‍. ആയിരത്തിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com