നമുക്കും ഉണ്ട് ഒന്നൊന്നര 'ധുരന്ദർ', രൺവീറിനും വർഷങ്ങൾക്ക് മുൻപ് എത്തിയ പൃഥ്വിരാജ് പടം; കണക്ഷൻ കണ്ടെത്തി ആരാധകർ

ധുരന്ദറിനും വർഷങ്ങൾക്കും മുൻപ് മലയാളത്തിൽ ഇതേ തീമിൽ ഒരു ചിത്രം വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

നമുക്കും ഉണ്ട് ഒന്നൊന്നര 'ധുരന്ദർ', രൺവീറിനും വർഷങ്ങൾക്ക് മുൻപ് എത്തിയ പൃഥ്വിരാജ് പടം; കണക്ഷൻ കണ്ടെത്തി ആരാധകർ
dot image

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ തിയേറ്ററിൽ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. എന്നാൽ ധുരന്ദറിനും വർഷങ്ങൾക്കും മുൻപ് മലയാളത്തിൽ ഇതേ തീമിൽ ഒരു ചിത്രം വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?. അമൽ നീരദ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ അൻവർ ആണ് മലയാളത്തിന്റെ ധുരന്ദർ ആയി പ്രേക്ഷകർ കണ്ടെത്തിരിക്കുന്നത്.

തന്റെ കുടുംബത്തിനെ ഇല്ലാതാക്കിയവരെ കണ്ടുപിടിക്കാനായി പൊലീസ് ആയ പ്രകാശ് രാജിന്റെ നിർദ്ദേശപ്രകാരം ലാൽ അടങ്ങുന്നവരുടെ വില്ലൻ ഗ്യാങ്ങിലേക്ക് അവരുടെ ഒരാളായി കയറികൂടുന്ന കഥാപാത്രമാണ് പൃഥ്വിരാജിന്റെ അൻവർ. ആദിത്യ ധർ ചിത്രം ധുരന്ദറിൻ്റെ കഥാപശ്ചാത്തലവും അൻവറുമായി സാമ്യമുള്ളതാണ്. മാധവൻ അവതരിപ്പിക്കുന്ന അജിത് ഡോവലിന്റെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ ധുരന്ദർ എന്ന മിഷന്റെ ഭാഗമായി കറാച്ചിയിലേക്ക് പോകുന്ന രൺവീറിന്റെ കഥാപാത്രത്തെയാണ് ധുരന്ദറിൽ കാണാനാകുന്നത്. തീവ്രവാദി സംഘത്തിന്‍റെ

തലവന്‍റെ വിശ്വാസം നേടിയെടുക്കാനായി സ്ഫോടനങ്ങളും ആക്രമണങ്ങളും നടത്തുന്ന നായക കഥാപാത്രത്തെ ഇരുസിനിമകളിലും കാണാനാകും. തീവ്രവാദപ്രവർത്തനങ്ങളും അവയെ തകർക്കാൻ ശ്രമിക്കുന്ന സൈന്യത്തിൻ്റെ ശ്രമങ്ങളുമാണ് ഇരുസിനിമകളുടെയും ഇതിവൃത്തം. ധുരന്ദറിൻ്റെ ഒടിടി റിലീസിന് പിന്നാലെ അൻവറുമായുള്ള സാമ്യതയെ ചൂണ്ടിക്കാണിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

അമൽ നീരദ് ഒരുക്കിയ അൻവറിൽ ലാൽ, പ്രകാശ് രാജ്, മംമ്ത മോഹൻദാസ്, സമ്പത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചിരുന്നു. അതേസമയം, ധുരന്ദർ കഴിഞ്ഞ ദിവസം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ പുറത്തിറങ്ങിയത്. ഇപ്പോഴിതാ തിയേറ്ററിലെന്ന പോലെ ഒടിടിയിലും മികച്ച പ്രതികരണങ്ങളാണ് സിനിമയെ തേടി എത്തുന്നത്.

കിടിലൻ ചിത്രമാണ് ധുരന്ദർ എന്നും തിയേറ്ററിൽ മിസ് ആയവർക്ക് സിനിമയുടെ യഥാർത്ഥ എക്സ്പീരിയൻസ് നഷ്ടമായെന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്. മൂന്നര മണിക്കൂർ നീളമുണ്ടെങ്കിലും ഒട്ടും ലാഗില്ലാതെയാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയിലെ പ്രകടനത്തിനും കയ്യടികൾ ഉയരുന്നുണ്ട്. ചിത്രം തിയേറ്ററിലെത്തിയപ്പോൾ അക്ഷയ് ഖന്നയുടെ പ്രകടനത്തിന് വലിയ കയ്യടികൾ ലഭിച്ചിരുന്നു എന്നാൽ ഒടിടി റിലീസിന് പിന്നാലെ രൺവീർ സിങ്ങിന്റെ പ്രകടനത്തെ എല്ലാവരും പുകഴ്ത്തുകയാണ്. അക്ഷയ് ഖന്നയോടൊപ്പം മികച്ച പ്രകടനമാണ് രൺവീർ കാഴ്ചവെച്ചതെന്നും എക്സിലൂടെ പലരും അഭിപ്രായം അറിയിക്കുന്നുണ്ട്. സിനിമയുടെ രണ്ടാം ഭാഗം വലിയ ഓപ്പണിങ് നേടുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, സിനിമയിലൂടെ പ്രൊപ്പഗണ്ട ഒളിച്ചുകടത്തുന്നു എന്ന വിമര്‍ശനവും തുടരുന്നുണ്ട്.

Content Highlights: Before Dhurandhar mollywood released a similar action film called anwar with prithwiraj in lead, fans find connection

dot image
To advertise here,contact us
dot image