'ഈ സിനിമയുടെ ആത്മാവിനോടും കഥാപാത്രത്തോടും ലോകത്തോടും പ്രണയമാണ്';പള്ളിച്ചട്ടമ്പി ക്യാരക്ടർ പോസ്റ്ററുമായി കയാദു

ടൊവിനോ തോമസ് നായകനാകുന്ന ചിത്രം ഏപ്രില്‍ 9നാണ് തിയേറ്ററുകളിലെത്തുന്നത്

'ഈ സിനിമയുടെ ആത്മാവിനോടും കഥാപാത്രത്തോടും ലോകത്തോടും പ്രണയമാണ്';പള്ളിച്ചട്ടമ്പി ക്യാരക്ടർ പോസ്റ്ററുമായി കയാദു
dot image

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പള്ളിച്ചട്ടമ്പി. ചിത്രത്തിൽ നായികമായി എത്തുന്നത് കയാദു ലോഹറാണ്. സിനിമയിലെ നടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പോസ്റ്ററിൽ വിന്റേജ് ലുക്കിലാണ് കയാദുവിനെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

മുഖിൽപേട്ടേ എന്ന കന്നട ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന കയാദുവിന്റെ ആദ്യ മലയാള ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ആയിരുന്നു. സിനിമയിലെ നടിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. പിന്നീട് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഡ്രാഗൺ എന്ന തമിഴ് ചിത്രമാണ് കയാദു ലോഹറിന് കരിയറിൽ വലിയ ബ്രേക്ക് നൽകുന്നത്. ഒരു ജാതി ജാതകം എന്ന മലയാള ചിത്രത്തിലും നടി ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

കയാദുവിന്റെ മൂന്നാം മലയാള ചിത്രമാണ് പള്ളിച്ചട്ടമ്പി. ദുൽഖർ സൽമാൻ നായകനാകുന്ന ഐ ആം ഗെയിമിലും നായികയായി നടി എത്തുന്നുണ്ട്. താരം എന്ന മലയാള ചിത്രത്തിലും കയാദു ഭാഗമാണ്. ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തമിഴിലും തെലുങ്കിലും നിരവധി പ്രോജക്ടുകളിൽ കയാദു നായികയായി എത്തുന്നുണ്ട്.

K

അതേസമയം, ഏപ്രിൽ 9നാണ് പള്ളിച്ചട്ടമ്പിയുടെ റിലീസ്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഒരു പക്കാ മാസ്സ് ആക്ഷൻ സിനിമയാകുമെന്നാണ് റിപ്പോർട്ട്. മോഷൻ പോസ്റ്ററും ടൈറ്റിൽ പോസ്റ്ററും ടൊവിനോ പങ്കുവെച്ച മാർഷ്യൽ ആർട്‌സ് പഠിക്കുന്ന വീഡിയോസുമെല്ലാം ഇത് ഏകദേശം ഉറപ്പാക്കുന്നുണ്ട്.

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് 'പള്ളിച്ചട്ടമ്പി' നിർമ്മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമ്മാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ടൊവിനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് വിശാലമായ ക്യാൻവാസിൽ എത്തുന്നത്. ബിഗ് ബജറ്റിൽ എത്തുന്ന ചിത്രത്തിൽ നിരവധി അഭിനേതാക്കൾ പങ്കാളികളാകുന്നുണ്ട്. കലാസംവിധാനതിന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ഈ ചിത്രത്തിനായി കലാസംവിധാനം നിർവഹിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും, സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജേക്‌സ് ബിജോയ്യുമാണ്. ആർട്ട് ഡയറക്ഷൻ ദിലീപ് നാഥ്, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ് റഷീദ് അഹമ്മദ് എന്നിവരാണ് നിർവഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ അലക്‌സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, സ്റ്റിൽസ് റിഷ്‌ലാൽ ഉണ്ണികൃഷ്ണൻ. ഡിജിറ്റൽ മാർക്കറ്റിംഗ് അഖിൽ വിഷ്ണു വി എസ്, പി.ആർ.ഒ അക്ഷയ് പ്രകാശ്.

Content Highlights:

dot image
To advertise here,contact us
dot image