ലോകം മുഴുവൻ ലോക്ക് ഡൗൺ, മരുഭൂമിയിൽ ക്രിക്കറ്റ് കളി; ആടുജീവിതത്തിന് മുന്നേ കൊറോണ ഡേയ്സ്

കൊവിഡ് കാലത്ത് നേരിട്ട വെല്ലുവിളികൾ, പ്രയാസങ്ങൾ, പിന്നീട് ഈ തടസ്സങ്ങളെ തരണം ചെയ്തതടക്കം ഉള്ള ഓർമകളാണ് വീഡിയോയായി പുറത്തുവിട്ടിരിക്കുന്നത്
ലോകം മുഴുവൻ ലോക്ക് ഡൗൺ, മരുഭൂമിയിൽ ക്രിക്കറ്റ് കളി; ആടുജീവിതത്തിന് മുന്നേ കൊറോണ ഡേയ്സ്

മലയാള സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സംവിധായകൻ ബ്ലസ്സിയുടെ ആടുജീവിതം. കൊവിഡ് മഹാമാരി കാലത്ത് ഏകദേശം എഴുപത്തിയഞ്ചു പേരോളമടങ്ങിയ സിനിമാ സെറ്റാണ് ജോര്‍ദാൻ മരുഭൂമിയിൽ കുടുങ്ങിയത്. ഇത് തന്നെ ആയിരുന്നു സിനിമ വൈകാൻ പ്രധാന കാരണവും.

ലോകം മുഴുവൻ ലോക്ക് ഡൗൺ, മരുഭൂമിയിൽ ക്രിക്കറ്റ് കളി; ആടുജീവിതത്തിന് മുന്നേ കൊറോണ ഡേയ്സ്
കോമഡി ഐറ്റം പ്രതീക്ഷിച്ചപ്പോൾ ഒരു പക്കാ ഹൊറർ സർവൈവൽ ത്രില്ലർ,'മഞ്ഞുമ്മൽ ബോയ്സ്' ട്രെൻഡിങ് നമ്പർ വൺ

സിനിമയുടെ ചിത്രീകരണം പൂർത്തിയായി അവസാന ഘട്ട മിനുക്കു പണികളിലാണ്, എന്നാൽ ആടുജീവിതത്തിനു മുന്നേ കൊറോണ ഡേയ്സ് എന്ന ഡോക്യുമെന്ററി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കൊവിഡ് കാലത്ത് നേരിട്ട വെല്ലുവിളികൾ, പ്രയാസങ്ങൾ, പിന്നീട് ഈ തടസ്സങ്ങളെ തരണം ചെയ്തതടക്കം ഉള്ള ഓർമകളാണ് വീഡിയോയായി പുറത്തുവിട്ടിരിക്കുന്നത്.

ജോര്‍ദാൻ മരുഭൂമിയിൽ ഏകദേശം രണ്ടു മാസത്തിന് മുകളിലാണ് സംവിധായകൻ ബ്ലസിയും പൃഥ്വിരാജും അടക്കമുള്ള സിനിമാ പ്രവർത്തകരും കുടുങ്ങിയത്. സിനിമയുടെ ചിത്രീകരണം നീളുന്നതിന് ഒരു പ്രധാന കാരണവും ഇതായിരുന്നു. ചിത്രത്തിന് വേണ്ടി 30 കിലോയോളം ഭാരം കുറച്ച് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു പൃഥ്വിരാജ് അന്ന്. അതിനാല്‍ ചിത്രീകരണം മാറ്റുകയോ നീട്ടിവെയ്ക്കുകയോ ചെയ്താല്‍ പിന്നെയും ആ രൂപത്തിലേക്ക് മാറുക എന്നത് വെല്ലുവിളിയായിരുന്നു എന്ന് പൃഥ്വിരാജ് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. ഇത് തന്നെയായിരുന്നു ബ്ലസിയുടെയും ആശങ്ക. കൊവിഡ് കാലത്ത് ഒന്നിനും ഒരു വ്യക്തത ഇല്ലായിരുന്നുവെന്നും സംവിധായകൻ ബ്ലസി പറയുന്നു.

ഓരോ ദിവസം കടന്നു പോകുന്നതിന് അനുസരിച്ച് ആളുകൾ മാനസികമായി തളർന്ന് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് എല്ലാവരും കുടുംബം പോലെ മാറുകയും ആ സന്ദര്‍ഭങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയുമായിരുന്നു. ഈസ്റ്ററും വിഷവുമൊക്കെ അവിടെ ആഘോഷിച്ചു. മരുഭൂമിയിൽ ലുഡോ ബോർഡും, ക്രിക്കറ്റ് കളിച്ചും, ചീട്ട് കളിച്ചുമെല്ലാം സമയം ചിലവഴിക്കുന്ന വീഡിയോയും ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയിലാണ് 'ആടുജീവിതം' ചിത്രീകരണം തുടങ്ങിയത്. പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്‌ക്കോവര്‍ വരെ സിനിമയുമായി ബന്ധപ്പെട്ടുളള ഒരോ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ബെന്യാമിന്റെ 'ആടുജീവിത'ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com