ചിത്രീകരണത്തിനിടെ പരിക്ക്; സിനിമയിൽ നിന്ന് ഇടവേളയെടുത്ത് വിക്കി കൗശൽ

വീഴ്ച്ചയിൽ താരത്തിന്റെ ഇടതുകൈയ്ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്
ചിത്രീകരണത്തിനിടെ പരിക്ക്; സിനിമയിൽ നിന്ന് ഇടവേളയെടുത്ത് വിക്കി കൗശൽ

ബോളിവുഡ് നടൻ വിക്കി കൗശലിന് ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. 'ഛാവ' എന്ന സിനിമയ്ക്ക് വേണ്ടി ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീഴ്ച്ചയിൽ താരത്തിന്റെ ഇടതുകൈയ്ക്ക് ഒടിവ് സംഭവിക്കുകയും പ്ലാസ്റ്ററിടുകയുമായിരുന്നു.

കൈയ്ക്കുണ്ടായ പരിക്കിനെ തുടർന്ന് വിക്കി കൗശൽ ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഭേദമാകുമെന്നും അതിന് ശേഷം വിക്കിയുടെ ഭാഗം ഷൂട്ടിങ് പു:നരാരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. വിക്കിയുടെ അപകട വാർത്ത പുറത്തു വന്നതോടെ നിരവധി പേരാണ് സുഖ വിവരം അന്വേഷിച്ച് സന്ദേശങ്ങളയച്ചത്.

ചിത്രീകരണത്തിനിടെ പരിക്ക്; സിനിമയിൽ നിന്ന് ഇടവേളയെടുത്ത് വിക്കി കൗശൽ
ജയം രവിയുടെ 'സൈറൻ' മുഴങ്ങി; ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

ഛാവയിൽ രശ്മിക മന്ദാനയാണ് നായികായാകുന്നത്. ചിത്രത്തിൽ രശ്മികയുടെ ഭാഗം ഷൂട്ട് പൂർത്തിയായതായി നടി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കുറിച്ചിരുന്നു. വിക്കിയുമൊത്തുള്ള മികച്ച ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ചും നടി എഴുതി. ലക്ഷ്മൺ ഉതേകറിൻ്റെ ആക്ഷൻ പീരീഡ് ചിത്രമാണ് ഛാവ. ഛത്രപതി ശിവാജി മഹാരാജിൻ്റെ മകൻ ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഛാവ. സംഭാജി മഹാരാജായാണ് വിക്കി കൗശൽ അഭിനയിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com