

ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ സിംബാബ്‌വെയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടൽ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടി.
ബാറ്റെടുത്തവരെല്ലാം മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 15 പന്തിൽ രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 24 റൺസ് നേടിയപ്പോൾ 30 പന്തുകൾ നേരിട്ട അഭിഷേക് നാല് വീതം ഫോറുകളും സിക്സറുകളും അടക്കം 55 റൺസ് നേടി പുറത്തായി.
മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ 24 പന്തിൽ ഒരു സിക്‌സറും നാല് ഫോറുകളും അടക്കം 38 റൺസ് നേടി. നാലാമനായി എത്തിയ സൂര്യകുമാർ യാദവ് 13 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 33 റൺസ് നേടി.
അഞ്ചാമനായി എത്തിയ ഹാർദിക് പാണ്ഡ്യ 23 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 50 റൺസ് നേടി. ആറാമനായി എത്തിയ തിലക് വർമ 16 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 44 റൺസ് നേടി.
നേരത്തെ ടോസ് വിജയിച്ച സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദർ റാസ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇലവനിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ തിരിച്ചെത്തി. വാഷിങ്ടൺ സുന്ദറിന് പകരം അക്‌സർ പട്ടേൽ തിരിച്ചെത്തി.
Content Highlights :T20 Worldcup; india set big target for zimbabwe cricket