കൽക്കിയിലെ കലക്കൻ പാട്ടുകൾ അങ്ങ് യൂറോപ്പിൽ ചിത്രീകരികും

യൂറോപ്പിന്റെ ദൃശ്യ ഭംഗി സിനിമയുടെ ആക്ഷർഷണത്തിന്റെ മുഖ്യ ഘടകങ്ങളിൽ ഒന്നാകും എന്നാണ് റിപ്പോർട്ടുകൾ

dot image

തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൽക്കി 2898 എഡി'. വലിയ താര നിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദിഷ പടാനിയും പ്രധാന കഥാപാത്രത്തിൽ എത്തുന്നു. പുറത്തുവരുന്ന പുതിയ റിപ്പോർട്ടനുസരിച്ച് പ്രഭാസും ദിഷയും ചേരുന്ന പ്രണയഗാനത്തിന്റെ ചിത്രീകരണം യൂറോപ്പിൽ വെച്ച് നടക്കും. യൂറോപ്പിന്റെ ദൃശ്യ ഭംഗി സിനിമയുടെ മുഖ്യ ഘടകങ്ങളിൽ ഒന്നാകും എന്നാണ് റിപ്പോർട്ടുകൾ.

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്ക്ക് സംഗീതം നല്കിയ സന്തോഷ് നാരായണനായിരിക്കും 'കല്ക്കി 2898 എഡി'യുടെയും പാട്ടുകള് ഒരുക്കുക. സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.

20ൽ അധികം രാജ്യങ്ങളിൽ അയാൾ പേടിപ്പിക്കാനെത്തും; വേൾഡ് വൈഡ് റിലീസുമായി ഭ്രമയുഗം

പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ജൂനിയർ എൻടിആർ, വിജയ് ദേവരക്കൊണ്ട, ദുൽഖുർ സൽമാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം മെയ് 9 ന് റിലീസ് ചെയ്യും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് 'കൽക്കി 2898 എഡി' നിർമ്മിക്കുന്നത്. 600 കോടി രൂപയാണ് 'കൽക്കി 2898 എഡി'യുടെ ബജറ്റ്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി' എന്നാണ് റിപ്പോർട്ട്.

dot image
To advertise here,contact us
dot image