'കൽക്കി 2898 എ ഡി'യിൽ അന്ന ബെന്നും; ടോളിവുഡിൽ ഇതിലും മികച്ച തുടക്കം ഉണ്ടാകില്ലെന്ന് താരം

'കൽക്കിയിലെ എന്റെ കഥാപാത്രം പ്രേക്ഷകരിൽ ഒരു ഇംപ്രഷൻ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നും ആ കഥാപാത്രം സിനിമ കഴിഞ്ഞാലും എല്ലാവരുടെയും ഉള്ളിൽ എക്കാലവും നിലനിൽക്കുമെന്നും എനിക്ക് ഉറപ്പുണ്ട്'

dot image

നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രം 'കൽക്കി 2898 എ ഡി'യുടെ ഭാഗമാകാൻ മലായളി താരം അന്ന ബെൻ. അന്നയുടെ ആദ്യ തെലുങ്ക് ചിത്രമാണ് കൽക്കി. സിനിമയെ കുറിച്ച്, 'ഒരു സ്വപ്നതുല്യമായ തുടക്കം' എന്നാണ് അന്ന പറയുന്നത്. ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ കൽക്കിയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും പറയുകയാണ് അന്ന ബെൻ.

'കൽക്കിയിലെ ഒരു കഥാപാത്രത്തെ ഞാൻ തന്നെ അവതരിപ്പിക്കണമെന്ന് താല്പര്യം പ്രകടിപ്പിച്ചുകൊണ്ടാണ് സംവിധായകൻ നാഗ് വിളിക്കുന്നത്. അദ്ദേഹത്തിന് ഈ കഥാപാത്രം ഇഷ്ടപ്പെട്ടുവെന്നും ആ വേഷം എനിക്ക് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും നാഗ് പറഞ്ഞു. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ ഞാനും ത്രില്ലിലായി, കൽക്കിയുടെ ഭാഗമയാതിന്റെ ആവേശത്തിലാണ് ഞാൻ', അന്ന പറഞ്ഞു.

ഫെബ്രുവരി മാസം പോക്കറ്റ് കാലിയാകുമോ?; അണിയറയിൽ വമ്പൻ റിലീസുകൾ ഒരുങ്ങുന്നു

എന്റെ കരിയറിൽ ഞാൻ ഇതുവരെ ചെയ്യാത്ത ഒരു വിഭാഗമാണ് സയൻസ്-ഫിക്ഷനും ആക്ഷനും. ഇന്ത്യൻ സിനിമയിലെ ഒരു പിടി മികച്ച കലാകാരന്മാരോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിൽ ആവേശത്തിലാണ് ഞാൻ. മാത്രമല്ല കൽക്കിയിലെ എന്റെ കഥാപാത്രം പ്രേക്ഷകരിൽ ഒരു ഇംപ്രഷൻ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നും ആ കഥാപാത്രം സിനിമ കഴിഞ്ഞാലും എല്ലാവരുടെയും ഉള്ളിൽ എക്കാലവും നിലനിൽക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇങ്ങനൊരു കഥാപാത്രം ഇതിന് മുൻപ് ഞാൻ ചെയ്തിട്ടില്ല. ചെറുതെങ്കിലും മികച്ചതും സ്വാധീനിക്കാൻ കഴിയുന്നതുമായ റോളാണിത്. ഹൈദരാബാദിൽ വെച്ച് എന്റെ ഭാഗം പൂത്തിയാക്കി കഴിഞ്ഞു, അന്ന ബെൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image