മമ്മൂട്ടിയെ എഐ സഹായത്തോടെ 30 വയസ്സുകാരനാക്കുന്നില്ല; വാർത്ത വ്യാജമെന്ന് ബി ഉണ്ണികൃഷ്ണൻ

തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു
മമ്മൂട്ടിയെ എഐ സഹായത്തോടെ 30 വയസ്സുകാരനാക്കുന്നില്ല; വാർത്ത വ്യാജമെന്ന് ബി ഉണ്ണികൃഷ്ണൻ

പുതിയ ചിത്രത്തിനായി എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മമ്മൂട്ടിയുടെ പ്രായം കുറയ്ക്കുന്നുവെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ. അത്തരമൊരു കാര്യം ആലോചനയില്ലെന്നും വിദ്യാർത്ഥികൾക്കായി നടത്തിയ ഒരു വർക്ക്‌ഷോപ്പിൽ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് അദ്ദേഹം റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചിയിലെ നിയോ ഫിലിം സ്കൂളിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവെ എ ഐ സാങ്കേതിക വിദ്യയുടെ സാധ്യതകളെക്കുറിച്ചായിരുന്നു ബി ഉണ്ണികൃഷ്ണൻ സംസാരിച്ചത്. എഐ സാങ്കേതികവിദ്യ സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംവിധായകൻ പരിപാടിയിൽ അഭിപ്രായപ്പെട്ടിരുന്നു. വലിയ മുതൽമുടക്ക് ആവശ്യമായി വരുന്നതോടെ സിനിമാ നിർമ്മാണത്തിൽ ഉൾപ്പെടുന്ന കോർപ്പറേറ്റ് പ്രൊഡക്ഷൻ ഹൗസുകൾ ചലച്ചിത്ര പ്രവർത്തകരുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിൽ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞിരുന്നു.

മമ്മൂട്ടിയെ എഐ സഹായത്തോടെ 30 വയസ്സുകാരനാക്കുന്നില്ല; വാർത്ത വ്യാജമെന്ന് ബി ഉണ്ണികൃഷ്ണൻ
'ഓരോ ഫ്രെയിമും ഒരു ഇമോഷണൽ റോളർകോസ്റ്ററാണ്'; ആടുജീവിതത്തെക്കുറിച്ച് റസൂൽ പൂക്കുട്ടി

അതേസമയം 'ഭീഷ്മ പർവ്വം' തിരക്കഥാകൃത്ത് ദേവദത്ത് ഷാജിക്കൊപ്പമാണ് ബി ഉണ്ണികൃഷ്ണന്റെ അടുത്ത ചിത്രം. ദേവദത്ത് ഷാജിയെ കൂടാതെ 'ജന ഗണ മന'യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, രാജേഷ് രാഘവൻ, കെ ആർ കൃഷ്ണകുമാർ, മുഹമ്മദ് ഷാഫി എന്നിവർക്കൊപ്പവും ബി ഉണ്ണികൃഷ്ണൻ സിനിമകൾ ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com