ഗീതു മോഹൻദാസ് ചിത്രത്തിലെ നായിക ഇതാണ്; പോസ്റ്റർ പങ്കുവെച്ച് 'ടോക്സിക്' ടീം

കെജിഎഫ് സീരീസിന് യാഷ് നായകനാകുന്ന ചിത്രത്തിന്റെ പേര് കഴിഞ്ഞ മാസമാണ് ഗീതു മോഹൻദാസ് പ്രഖ്യാപിച്ചത്
ഗീതു മോഹൻദാസ് ചിത്രത്തിലെ നായിക ഇതാണ്; പോസ്റ്റർ പങ്കുവെച്ച് 'ടോക്സിക്' ടീം

യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ടോക്സിക്കിലെ നായികയുടെ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ശ്രുതി ഹാസനാണ് ടോക്സിക്കിൽ നായികയായെത്തുന്നത്. ശ്രുതിയുടെ ജന്മദിനമായ ഇന്ന് ആശംസകളറിയിച്ചാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

യാഷും ശ്രുതിയുടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. പ്രശാന്ത് നീല്‍ സംവിധാനത്തിലൊരുങ്ങിയ പ്രഭാസ് ചിത്രം സലാറാണ് ശ്രുതിയുടെ ഒടുവിലത്തെ തിയേറ്റർ റിലീസ്. കെജിഎഫ് സീരീസിന് യാഷ് നായകനാകുന്ന ചിത്രത്തിന്റെ പേര് കഴിഞ്ഞ മാസമാണ് ഗീതു മോഹൻദാസ് പ്രഖ്യാപിച്ചത്.'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്' എന്ന ടാഗ്‌ലൈനോടെയുള്ള ചിത്രത്തിൽ ബോളിവുഡ് താരം കരീന കപൂർ നായികയാകുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഗീതു മോഹൻദാസ് ചിത്രത്തിലെ നായിക ഇതാണ്; പോസ്റ്റർ പങ്കുവെച്ച് 'ടോക്സിക്' ടീം
'സിനിമയുടെ യഥാര്‍ഥ സന്തോഷം കംഫര്‍ട്ട് സോണുകള്‍ക്ക് പുറത്ത്'; 'വാലിബനെ' പ്രശംസിച്ച് സന്തോഷ് തുണ്ടിയിൽ

കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നി‍ർമ്മിക്കുന്നത്. 2025 ഏപ്രിൽ 10-നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഗീതു മോഹൻദാസ് തന്നെയാണ് രചനയും നി‍ർവഹിക്കുന്നത്. നിലവില്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com