ആദ്യം ഷാരൂഖ് ഇപ്പോ രൺവീറും, ഡോൺ 3 യിൽ നിന്ന് പിന്മാറി രൺവീർ സിങ്; കാരണമിതാണ്….

2006 ലാണ് 'ഡോൺ' ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ചിത്രത്തിലെ ഷാരൂഖിന്റെ പ്രകടനവും ഫർഹാൻ അക്തറിന്റെ സംവിധാനവും ഏറെ ശ്രദ്ധ നേടിയിരുന്നു

ആദ്യം ഷാരൂഖ് ഇപ്പോ രൺവീറും, ഡോൺ 3 യിൽ നിന്ന് പിന്മാറി രൺവീർ സിങ്; കാരണമിതാണ്….
dot image

ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. രൺവീർ സിങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്ന് രൺവീർ പിന്മാറിയെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ധുരന്ദറിൻ്റെ വമ്പൻ വിജയത്തോടെ ഇനി ആക്ഷൻ-ഗ്യാങ്‌സ്റ്റർ സിനിമകളിൽ നിന്ന് രൺവീർ ഇടവേള എടുക്കുകയാണെന്നും മറ്റു ഴോണറുകളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ ആണ് നടന്റെ ഉദ്ദേശം എന്നുമാണ് റിപ്പോർട്ടുകൾ. ജയ് മേത്ത സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന പ്രളയ് ആണ് ഇനി ഷൂട്ടിംഗ് തുടങ്ങാനുള്ള രൺവീർ ചിത്രം. ഡോൺ 3 യുടെ ഷൂട്ടിന് ശേഷമായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരുന്നത്. എന്നാൽ ഇപ്പോൾ സംവിധായകനോട് ഈ സിനിമയുടെ ചിത്രീകരണം ഉടനെ തുടങ്ങാൻ ആവശ്യപ്പെട്ടു എന്നാണ് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഒരു അപോകലിപ്സ് സോംബി ചിത്രമായിട്ടാണ് പ്രളയ് ഒരുങ്ങുന്നത്. നിലവിൽ ഡോൺ 3 ഉപേക്ഷിച്ചിട്ടില്ലെന്നും രൺവീറിന് പകരം മറ്റൊരു നായകനെ സിനിമയിലേക്ക് കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്.

2006 ലാണ് 'ഡോൺ' ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ചിത്രത്തിലെ ഷാരൂഖിന്റെ പ്രകടനവും ഫർഹാൻ അക്തറിന്റെ സംവിധാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. 2011 ലാണ് 'ഡോൺ 2' പുറത്തിറങ്ങുന്നത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയമായിരുന്നു. ബൊമൻ ഇറാനി, പ്രിയങ്ക ചോപ്ര, കുണാൽ കപൂർ, ഓം പുരി എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗം പുറത്തിറങ്ങാൻ ഒരുങ്ങിയത്.

don 3

അതേസമയം, രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. പുറത്തിറങ്ങി 17 ദിവസങ്ങൾ കഴിയുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ ആണ് സിനിമ നേടുന്നത്. പതിനേഴാം ദിവസം ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 44 കോടി രൂപയാണ്. ഇതോടെ സിനിമയുടെ ഇന്ത്യൻ കളക്ഷൻ 538 കോടിയായി. ആഗോള തലത്തിൽ സിനിമ 700 കോടിയ്ക്കും മുകളിൽ നേടിക്കഴിഞ്ഞു.

Content Highlights: Ranveer singh walked out from Don 3

dot image
To advertise here,contact us
dot image