'ഡ്യൂൺ 2' നേരത്തെയെത്തും; പുതിയ റിലീസ് തീയതി

ഹോളിവുഡ് സ്ട്രൈക്കിനെ തുടർന്ന് ചിത്രീകരണം നീണ്ടുപോയ സിനിമകളിൽ ഒന്നാണ് ഡ്യൂൺ 2

dot image

ഡ്യൂൺ ഫ്രാഞ്ചൈസിയിലെ രണ്ടാം ചിത്രം 'ഡ്യൂൺ 2' നേരത്തെ തിയേറ്ററുകളിൽ എത്തും. 2024 മാർച്ച് 15ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം രണ്ടാഴ്ച മുമ്പ് മാർച്ച് 1ന് എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. 2021ലാണ് ആദ്യ ഭാഗം എത്തിയത്. ഡെനിസ് വില്ലെന്യൂവ് ആണ് സംവിധായകൻ.

ഫ്രാങ്ക് ഹെർബർട്ടിന്റെ 'ഡ്യൂൺ' എന്ന സയൻസ് ഫിക്ഷൻ നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിമിത്തി ഷാലമി, റെബേക്ക ഫെര്ഗൂസന്, ഓസ്കര് ഐസക്, ജോഷ് ബ്രോലിന്, ഡേവ് ബൗട്ടിസ്റ്റ, സെന്ഡയ, ജേസൺ മമൊവ, ചാംഗ് ചെംഗ് തുടങ്ങിയ നീണ്ട താരനിരയാണ് ആദ്യ ചിത്രത്തിൻ്റെ ഭാഗമായത്. 10191-ലെ അരാക്കിസ് എന്ന ഗ്രഹമാണ് കഥാ പശ്ചാത്തലം.

ഹോളിവുഡ് സ്ട്രൈക്കിനെ തുടർന്ന് ചിത്രീകരണം നീണ്ടുപോയ സിനിമകളിൽ ഒന്നാണ് ഡ്യൂൺ 2. 2023 നവംബറിൽ ആണ് ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. 400 മില്യൺ ഡോളർ ആയിരുന്നു ആദ്യ ഭാഗത്തിൻ്റെ ബോക്സ് ഓഫീസ് കളക്ഷൻ. ആറ് വിഭാഗങ്ങളിൽ ഓസ്കർ നേടുകയും ചെയ്തു. രണ്ടാം ഭാഗത്തിന് മേൽ വലിയ പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

dot image
To advertise here,contact us
dot image