'ഇയാൾ മനുഷ്യരാശിക്ക് അപമാനം; 'മൻസൂർ അലി ഖാനെതിരെ തൃഷ

'എന്റെ സിനിമാ ജീവിതത്തിന്റെ ഇനിയുള്ള ഭാഗങ്ങളിലും ഇയാൾക്കൊപ്പം ഒരിക്കലും സ്ക്രീനിൽ എത്തില്ല'
'ഇയാൾ മനുഷ്യരാശിക്ക് അപമാനം; 'മൻസൂർ അലി ഖാനെതിരെ തൃഷ

കഴിഞ്ഞ ദിവസമാണ് നട‌ൻ മൻസൂർ അലിഖാൻ നടി തൃഷയ്ക്കെതിരെ മോശം പരാമർശം നടത്തിയ ഒരു വീഡിയോ പ്രചരിച്ചതും അത് വലിയ ചർച്ചകൾക്ക് വഴി വെച്ചതും. മൻസൂർ ഒരഭിമുഖത്തിൽ നടത്തിയ മോശം പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി തൃഷ. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ന‌ടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ല എന്നും തൃഷ ആഞ്ഞടിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

'ഇയാൾ മനുഷ്യരാശിക്ക് അപമാനം; 'മൻസൂർ അലി ഖാനെതിരെ തൃഷ
'നിങ്ങൾ കണ്ട ഗോൾഡ് എന്റെ ഗോൾഡ് അല്ല'; വിശദീകരണവുമായി അൽഫോൺസ് പുത്രൻ

'മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് വളരെ നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച വീഡിയോ കണ്ടും. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗിക വൈകൃതം, അനാദരവ്, സ്ത്രീവിരുദ്ധത എന്നിങ്ങനെയുള്ള മോശം അഭിരുചികളുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷിക്കുന്നു. എന്റെ സിനിമാ ജീവിതത്തിന്റെ ഇനിയുള്ള ഭാഗങ്ങളിലും ഇയാൾക്കൊപ്പം ഒരിക്കലും സ്ക്രീനിൽ എത്തില്ല. ഇയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്', തൃഷ കുറിച്ചു.

'ഇയാൾ മനുഷ്യരാശിക്ക് അപമാനം; 'മൻസൂർ അലി ഖാനെതിരെ തൃഷ
3010 കോടിയുടെ ആസ്തി; വിജയ്‍യോ രജനികാന്തോ അല്ല, തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ സൂപ്പര്‍താരം

മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ല, ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നു എന്നൊക്കൊണ് ലിയോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിൽ മൻസൂർ പറഞ്ഞിരുന്നത്. കടുത്ത വിമർശനമാണ് നടനെതിരെ സോഷ്യൽ മീഡിയയിലുയരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com