ബാബയ്ക്ക് പിന്നാലെ മുത്തുവും റീ എൻട്രി നടത്തുന്നു; രജനികാന്തിന്റെ സൂപ്പർഹിറ്റ് സിനിമ റീ റിലീസിന്

സൂപ്പർഹിറ്റ് മലയാളം ചിത്രം തേന്മാവിൻ കൊമ്പത്തിന്റെ തമിഴ് റീമേക്കായിരുന്നു മുത്തു

dot image

രജനികാന്ത് നായകനായ മറ്റൊരു ചിത്രം റീ റിലീസിന് ഒരുങ്ങുന്നു. 1995 ൽ പുറത്തിറങ്ങിയ താരത്തിന്റെ സൂപ്പർഹിറ്റ് ചിത്രം മുത്തുവാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഈ വർഷം ഡിസംബറിലായിരിക്കും ചിത്രം റീ റിലീസ് ചെയ്യുക. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

സൂപ്പർഹിറ്റ് മലയാളം ചിത്രം തേന്മാവിൻ കൊമ്പത്തിന്റെ തമിഴ് റീമേക്കായിരുന്നു മുത്തു. കെ എസ് രവികുമാർ സംവിധാനം ചെയ്ത സിനിമയിൽ രജനികാന്തിനൊപ്പം മീന, ശരത് ബാബു, രാധ രവി, ജയഭാരതി, വടിവേലു തുടങ്ങിയ വൻതാരനിര തന്നെ ഭാഗമായിരുന്നു. എആർ റഹ്മാനായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്.

കഴിഞ്ഞ വർഷം രജനികാന്തിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാബ എന്ന ചിത്രം റീ റിലീസ് ചെയ്തിരുന്നു. ആദ്യ തവണ പരാജയം നേരിട്ട ചിത്രത്തിന്റെ റീ റിലീസിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. സിനിമ കാണാനായി ആരാധകർ തിയേറ്ററിൽ കാത്തുനിൽക്കേണ്ട അവസ്ഥയായതോടെ സ്ക്രീനുകളുടെ എണ്ണം ഇരുനൂറിൽ നിന്ന് മുന്നൂറായി വർധിപ്പിക്കുക വരെയുണ്ടായി.

സംവിധായകൻ മോഹൻലാലിന് കയ്യടിക്കാൻ തയ്യാറായിക്കൊള്ളൂ, 'ബറോസ്' എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

അതേസമയം രജനികാന്ത് ഇപ്പോൾ ടി ജ്ഞാനവേലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തലൈവർ 170 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ. ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മാണം.

dot image
To advertise here,contact us
dot image