
വിജയ്യെ നായകനാക്കിയുള്ള ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 171. ലോകേഷും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് മേൽ ആരാധകർക്ക് വലിയ പ്രതീക്ഷയുമുണ്ട്. സിനിമയിലൂടെ ഏറെ നാളുകൾക്ക് ശേഷം രജനികാന്തിന്റെ വില്ലനിസം വീണ്ടും സ്ക്രീനിൽ കാണാൻ കഴിയുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
കേരളത്തിൽ 'കൊണ്ടാടി കൊളുത്തി' ദളപതിയുടെ 'ലിയോ'; 11 ദിവസത്തിൽ നേടിയത് 54.83 കോടിരജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ ഈ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിന്റെ കഥ 2016 ൽ എഴുതിയതാണെന്നും ചിത്രത്തിന്റെ തിരക്കഥ ഇപ്പോൾ പൂർത്തിയാക്കിയതായും ലോകേഷ് പറഞ്ഞു. രജനികാന്ത് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുകയാണെന്നും ചിത്രം എൽസിയുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് പറഞ്ഞു.
'അഭിനേതാവും സംവിധായകനുമായ ഒരാൾക്കൊപ്പം ജോലി ചെയ്തപ്പോൾ മോശമായ അനുഭവം ഉണ്ടായി'; ഷെഫാലി ഷാരജനികാന്ത് ഇപ്പോൾ ടി ജ്ഞാനവേലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അവസാനിച്ചാൽ ഉടൻ ലോകേഷ് കനകരാജിനൊപ്പമുള്ള സിനിമയ്ക്ക് തുടക്കമാകും. അതേസമയം തലൈവർ 171ന് ശേഷം കൈതി 2, റോളക്സ് എന്ന കഥാപാത്രത്തിന്റെ സ്റ്റാൻഡ് എലോൺ ചിത്രം, വിക്രം 2, പ്രഭാസ് ചിത്രം എന്നിങ്ങനെ നിരവധി പ്രോജക്ടുകൾ ലോകേഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.