ആരോഗ്യം വീണ്ടെടുത്ത് പൃഥ്വിരാജ്; ഇനി 'എമ്പുരാൻ' ലൊക്കേഷനിലേക്ക്

ലൂസിഫറിന് പിന്നാലെ രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും വിവിധ കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു

dot image

എമ്പുരാൻ തുടങ്ങുന്നുവെന്ന സൂചന നൽകി പൃഥ്വിരാജ് സുകുമാരൻ. കാൽമുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന താരം ആരോഗ്യം വീണ്ടെടുക്കുകയാണ്. മൂന്നു മാസങ്ങൾക്ക് ശേഷം തിരികെയെത്തുന്നുവെന്നും ജോലിയിലേക്ക് ഉടൻ പ്രവേശിക്കുമെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

'കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസമായി. സുഖം പ്രാപിച്ചു കഴിഞ്ഞു. ജോലിയിൽ തിരിച്ചെത്തുകയാണ്. അപ്ഡേറ്റുകൾ എക്സ്ക്ലൂസീവായി നിങ്ങളോട് പങ്കുവക്കാൻ വാട്സ്ആപ്പ് ചാനൽ മികച്ച ഇടമായിരിക്കും എന്ന് കരുതുന്നു', എന്നാണ് ചാനലിൽ പൃഥ്വിരാജിന്റെ ആദ്യ പോസ്റ്റ്.

ഇതിൽ എക്സ്ക്ലൂസീവ് എന്ന് എഴുതിയതിലെ ‘L’ എന്ന് വലിയക്ഷരത്തിലാണ് എഴുതിയിരിക്കുന്നത്. എമ്പുരാനുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളിലും ഇങ്ങനെയാണ് എഴുതാറുള്ളതും. അതുകൊണ്ട് തന്നെ എമ്പുരാൻ പണിപ്പുരയിലേക്ക് ആകും പൃഥ്വി ഇനി പോകുക എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

മോഹൻലാൽ നായകനായ 'ലൂസിഫർ' തിയേറ്ററുകളിലെത്തിയത് 2019ൽ ആണ്. മോഹൻലാലിന് പുറമെ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് പ്രേക്ഷകരെ ലൂസിഫറിലേക്ക് ആകർഷിച്ചു. പ്രതീക്ഷകൾ തെറ്റിക്കാതെ ചിത്രം തിയേറ്ററുകളിൽ വമ്പൻ ഹിറ്റടിച്ചു. പിന്നാലെ രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും വിവിധ കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു.

dot image
To advertise here,contact us
dot image