'എഎംഎവി 2' വരുന്നു?; പത്ത് വർഷം മുമ്പുള്ള ട്വീറ്റിന് മറുപടി നൽകി തൃഷ

സംവിധായകൻ സെൽവരാഘവന്റെ ട്വീറ്റിന് തൃഷ നൽകിയ മറുപടി ചർച്ചയാവുകയാണ്
'എഎംഎവി 2' വരുന്നു?; പത്ത് വർഷം മുമ്പുള്ള ട്വീറ്റിന് മറുപടി നൽകി തൃഷ

തെന്നിന്ത്യക്ക് പ്രിയപ്പെട്ട നായികയാണ് തൃഷ കൃഷ്ണൻ. പൊന്നിയിൻ സെൽവന്റെ ഗംഭീര വിജയത്തോടെ ഒന്നാം നിരയിൽ നിന്ന് ഒരടി പിന്നോട്ടേക്കില്ലെന്ന് ഉറപ്പിച്ചു കഴിഞ്ഞു താരം. തൃഷയുടെ വരുംകാല ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ പ്രേക്ഷകർ. സംവിധായകൻ സെൽവരാഘവന്റെ പത്ത് വർഷം മുമ്പുള്ള ട്വീറ്റിന് തൃഷ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വെങ്കടേഷ്, തൃഷ കൃഷ്ണൻ എന്നിവരെ നയികാനായകന്മാരാക്കി 2007ൽ സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രമാണ് 'ആടവരി മടലുക്കു ആർദലു വെറുലെ'. തെലുങ്കിൽ ഹിറ്റടിച്ച ചിത്രം വീണ്ടും കണ്ടുവെന്നും രണ്ടാം ഭാഗമൊരുക്കാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു സംവിധായകൻ 2013ൽ പങ്കുവെച്ച ട്വീറ്റ്. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് 'ഞാൻ തായ്യാറാണ്' എന്ന് കുറിച്ചിരിക്കുകയാണ് തൃഷ.

സെൽവരാഘവന്റെ 'എഎംഎവി'ക്ക് രണ്ടാം ഭാഗം വരുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നതാണ്. ഇതൊരു സൂചനയാണെന്നും സിനിമയുടെ രണ്ടാം ഭാഗം അണിയറയിലാണെന്നുമാണ് ആരാധരുടെ കമന്റുകൾ. നയൻതാരയെയും ധനുഷിനെയും നായികാനായികമാരാക്കി 'യാരടി നീ മോഹിനി' എന്ന പേരിൽ തമിഴിലും സെൽവരാഘവൻ എഎംഎവി നിർമ്മിച്ചിരുന്നു. തമിഴകത്തും സിനിമ ഹിറ്റടിച്ചു.

'ദ റോഡ്' ആണ് ഉടൻ റിലീസിനെത്തുന്ന തൃഷ കൃഷ്ണൻ ചിത്രം. അരുൺ വസീഗരൻ ആണ് സംവിധായകൻ. ഒക്ടോബർ ആറിന് തിയേറ്ററുകളിലെത്തുന്ന സിനിമ യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ്. ദ റോഡിന് പിന്നാലെ ഒക്ടോബർ 19ന് ലിയോയുമെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com