ആർ ആർ ആറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു; ചിത്രം ഹോളിവുഡ് നിലവാരത്തിലെന്ന് വിജേന്ദ്ര പ്രസാദ്

ആർ ആർ ആറിന്റെ തിരക്കഥാകൃത്തും രൗജമൗലിയുടെ പിതാവുമായ വിജേന്ദ്ര പ്രസാദ് ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്
ആർ ആർ ആറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു; ചിത്രം ഹോളിവുഡ് നിലവാരത്തിലെന്ന് വിജേന്ദ്ര പ്രസാദ്

തെന്നിന്ത്യൻ ബോക്സ് ഓഫീസ് മുതൽ ഓസ്കർ പുരസ്കാരം വരെ കയ്യടക്കിയ സിനിമയാണ് 'ആർ ആർ ആർ'. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിൽ നേരത്തേ മുതൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നുവെങ്കിലും ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടെന്നും രൗജമൗലി സംവിധാനം ചെയ്തേക്കില്ലെന്നുമുള്ള വാർത്തകൾ കൂടിയെത്തുകയാണ്.

ആർ ആർ ആറിന്റെ തിരക്കഥാകൃത്തും രൗജമൗലിയുടെ പിതാവുമായ വിജേന്ദ്ര പ്രസാദ് ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആർ ആർ ആറിന്റെ രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്നും ഹോളിവുഡ് നിലവാരത്തിൽ ഒരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്നുമാണ് വിജേന്ദ്ര പ്രസാദ് പറഞ്ഞത്. അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

'രാം ചരണിനേയും ജൂനിയർ എൻടിആറിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആർ ആർ ആറിന്റെ രണ്ടാം ഭാഗം ഞങ്ങൾ ആലോചിക്കുന്നുണ്ട്. ഈ ചിത്രം ഒരു ഹോളിവുഡ് നിലവാരത്തിൽ ഒരുക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ ഒരു ഹോളിവുഡ് നിർമ്മാതാവായിരിക്കും സിനിമയിലേക്ക് വരിക. രാജമൗലിയോ അദ്ദേഹത്തിന് പകരം മേൽനോട്ടത്തിൽ മറ്റൊരാളോ ആയിരിക്കും ആർ ആർ ആർ 2 സംവിധാനം ചെയ്യുക,' വിജയേന്ദ്ര പ്രസാദ് വെളിപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com