
എല്ലാവരും ജോലി ചെയ്ത് ശമ്പളം വാങ്ങുന്നവരാണ്. അതുകൊണ്ടുതന്നെ ഒരിക്കലെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവില്ലേ ആരായിരിക്കും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വ്യക്തിയെന്ന്. അതിനുള്ള ഉത്തരം ഇതാ …2024 ലെ കണക്കുകള്‍ അനുസരിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നത് അമേരിക്കയിലെ പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഹെറന്റ് കോര്‍പ്പിന്റെ സിഇഒ ആയ ജിം ആന്‍ഡേഴ്‌സണ്‍ ആണ്. ഒന്‍പത് അക്ക സാലറിയാണ് ജിം ആന്‍ഡേഴ്‌സണ്‍ കൈപ്പറ്റുന്നത്. 2024ല്‍ ആന്‍ഡേഴ്‌സണ്‍ ആകെ 101.5 മില്യണ്‍ ഡോളര്‍ ശമ്പളം നേടി. ഒന്‍പത് അക്ക ക്ലബ്ബില്‍ ഇടംനേടിയ പട്ടികയിലെ ഏക എക്‌സിക്യുട്ടീവാണ് ഇദ്ദേഹം.
അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ വലിയൊരു ഭാഗം അതായത് 100 മില്യണ്‍ ഡോളറിലധികം സ്‌റ്റോക്ക് അവാര്‍ഡുകളാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിഇഒ ആണ് ഇദ്ദേഹം. 1 ബില്യണ്‍ ഡോളറിലധികം വരുമാനമുള്ള യുഎസ് പൊതു കമ്പനികളിലെ സിഇഒ മാരുടെ പ്രതിഫലം ട്രാക്ക് ചെയ്യുന്ന ഇക്വിലാര്‍ 100 ലിസ്റ്റാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ ആയ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിസ് മെറ്റാ സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇവരെയെല്ലാം ശമ്പളത്തിന്റെ കാര്യത്തില്‍ കടത്തിവെട്ടിയിട്ടുണ്ട് ആന്‍ഡേഴ്‌സണ്‍. ഏറ്റവുമധികം ശമ്പളം വാങ്ങുന്ന സിഇഒ മാരുടെ പട്ടികയില്‍ രണ്ടാമത്തേത് സ്റ്റാര്‍ബക്‌സിന്റെ ബ്രയാന്‍ നിക്കോള്‍ ആണ്. 2024ല്‍ 95.8 മില്യണ്‍ ഡോളറാണ് സമ്പാദിച്ചത്. മൈക്രോസോഫ്റ്റ് സിഇഒ സത്യനാദല്ല(79.1 മില്യണ്‍ ഡോളര്‍), ആപ്പിള്‍ സിഇഒ ടിം കുക്ക്(74.6 മില്യണ്‍ ഡോളര്‍ ), ഡിസ്‌നി സിഇഒ ബോബ് ഇഗര്‍(40.6 മില്യണ്‍ ഡോളര്‍) എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍.
Content Highlights :Do you know who is the highest paid person in the world?