വീട്ടിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണം ഏത്?; കറണ്ട് ബിൽ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചില ഉപകരണങ്ങള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വൈദ്യുതി ബില്‍ കൂടുമെന്നതില്‍ സംശയമില്ല

വീട്ടിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണം ഏത്?; കറണ്ട് ബിൽ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
dot image

വീടുകളില്‍ ഫാനും ലൈറ്റും ഫ്രിഡ്ജും വാഷിങ് മെഷീനും എല്ലാം ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ മാസാവസാനം വൈദ്യുതി ബില്‍ വരുമ്പോള്‍ ഇത്രയധികം വൈദ്യുതി എവിടെയാണ് ചെലവാകുന്നതെന്ന് പലരും ചിന്തിക്കാറുണ്ട്.

കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്

വീട്ടില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ പ്രധാനിയാണ് എയര്‍ കണ്ടീഷണര്‍ അഥവാ എസി. എസിയുടെ ശേഷി, ഉപയോഗിക്കുന്ന സമയം, സ്റ്റാര്‍ റേറ്റിങ് എന്നിവയെല്ലാം വൈദ്യുതി ഉപഭോഗത്തെ സ്വാധീനിക്കും. മുറിയുടെ വാതിലുകളും ജനലുകളും അടച്ചിട്ട് എസി ഉപയോഗിക്കുന്നതും ഫില്‍റ്റര്‍ വൃത്തിയാക്കുന്നതും വൈദ്യുതി ലാഭിക്കാന്‍ സഹായിക്കും.

appliance in the house consumes the most electricity

ഗീസറും വൈദ്യുതി ബില്‍ കൂട്ടും

വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഗീസര്‍ കൂടുതല്‍ വൈദ്യുതി ആവശ്യമായ ഉപകരണമാണ്. ആവശ്യത്തിന് വെള്ളം ചൂടായിക്കഴിഞ്ഞാല്‍ ഗീസര്‍ ഓഫ് ചെയ്യുക. അനാവശ്യമായി ദീര്‍ഘനേരം പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കുക.

ഫ്രിഡ്ജ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു

ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് സാധാരണയായി ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ വൈദ്യുതി ബില്ലില്‍ ഫ്രിഡ്ജിന്റെ പങ്കും പ്രധാനമാണ്. ഫ്രിഡ്ജിന്റ ഡോര്‍ ആവശ്യമില്ലാതെ തുറക്കാതിരിക്കുക. ഫ്രിഡ്ജിന് ചുറ്റും വായുസഞ്ചാരം ഉറപ്പാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

appliance in the house consumes the most electricity

വാഷിങ് മെഷീനും വൈദ്യുതി ചെലവ് കൂട്ടും

വാഷിങ് മെഷീനിലെ ചൂടുവെള്ളത്തിലുള്ള അലക്കലും ഡ്രയര്‍ ഉപയോഗവും വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചേക്കാം.അതുകൊണ്ട് ആവശ്യത്തിന് മാത്രം മെഷീന്‍ പ്രവര്‍ത്തിപ്പിക്കുകയും അനുയോജ്യമായ മോഡ് തിരഞ്ഞെടുക്കുകയും ചെയ്യുക.

ഫാനും ലൈറ്റും ചെലവ് കൂട്ടുമോ?

ഒരു ഫാനോ എല്‍ഇഡി ബള്‍ബോ മാത്രം വലിയ വൈദ്യുതി ഉപഭോഗം ഉണ്ടാക്കണമെന്നില്ല. എന്നാല്‍ വീട്ടിലെ നിരവധി ഫാനുകളും ലൈറ്റുകളും ദീര്‍ഘനേരം പ്രവര്‍ത്തിക്കുമ്പോള്‍ ആകെ വൈദ്യുതി ഉപഭോഗം വര്‍ധിക്കും. ആവശ്യമില്ലാത്തപ്പോള്‍ ഇവ ഓഫ് ചെയ്യുക.

appliance in the house consumes the most electricity

വൈദ്യുതി ബില്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • എസിയും ഗീസറും ആവശ്യത്തിന് മാത്രം ഉപയോഗിക്കുക
  • ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുക
  • ഫ്രിഡ്ജിന്റെ വാതില്‍ അനാവശ്യമായി തുറക്കാതിരിക്കുക
  • വാഷിങ് മെഷീന്‍ ആവശ്യത്തിന് മാത്രം പ്രവര്‍ത്തിപ്പിക്കുക
  • ഉപയോഗം കഴിഞ്ഞ ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.
  • വൈദ്യുതി ബില്‍ കൂടുന്നുണ്ടെങ്കില്‍ ഉപയോഗവും മീറ്റര്‍ റീഡിങ്ങും പരിശോധിക്കുക.

Content Highlights : Which appliance consumes the most electricity at home? What steps should be taken to reduce the electricity bill

dot image
To advertise here,contact us
dot image