ട്രെയിനില്‍ മധുര, രാമേശ്വരം, ധനുഷ്കോടി കണ്ട് വരാം: ഐആർസിടിയുടെ പ്രത്യേക തീർത്ഥാടന പാക്കേജ്

യാത്രക്കാരുടെ എണ്ണത്തിനും തിരഞ്ഞെടുക്കുന്ന താമസസൗകര്യത്തിനും അനുസരിച്ചാണ് പാക്കേജ് നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്

ട്രെയിനില്‍ മധുര, രാമേശ്വരം, ധനുഷ്കോടി കണ്ട് വരാം: ഐആർസിടിയുടെ പ്രത്യേക തീർത്ഥാടന പാക്കേജ്
dot image

മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്ക് തീർത്ഥാടന-വിനോദയാത്ര ആഗ്രഹിക്കുന്നവർക്കായി ഐആർസിടിയുടെ ടൂറിസം പാക്കേജ്.എല്ലാ വ്യാഴാഴ്ചകളിലും പുറപ്പെടുന്ന ഈ പാക്കേജ് 4 രാത്രികളും 5 പകലും നീണ്ടുനിൽക്കുന്നതാണ്. ഗുരുവായൂർ, തൃശൂർ, ആലുവ, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം സെൻട്രൽ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഗുരുവായൂർ–ചെന്നൈ എഗ്‌മോർ എക്സ്പ്രസിൽ (ട്രെയിൻ നമ്പർ: 16128/16127) സ്ലീപ്പർ ക്ലാസിലായിരിക്കും യാത്ര.

മധുര മീനാക്ഷി അമ്മൻ ക്ഷേത്രം, ഗാന്ധി മെമ്മോറിയൽ, തിരുപ്പുറം കുണ്ഡ്രം ക്ഷേത്രം, എ.പി.ജെ. അബ്ദുൾ കലാം മെമ്മോറിയൽ, ധനുഷ്കോടി, രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം തുടങ്ങിയ പ്രമുഖ ഇടങ്ങളിലേക്കുള്ള സന്ദർശനം ഈ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനും തിരഞ്ഞെടുക്കുന്ന താമസസൗകര്യത്തിനും അനുസരിച്ചാണ് പാക്കേജ് നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഒന്നുമുതൽ മൂന്നുവരെ മുതിർന്നവർ ബുക്ക് ചെയ്യുമ്പോൾ ഒരാൾക്ക് സിംഗിൾ റൂമിന് 26790 രൂപയും, ഡബിൾ റൂമിന് 14810 രൂപയും, ട്രിപ്പിൾ റൂമിന് 11790 രൂപയും ആണ് ചെലവ് വരുന്നത്. ഈ വിഭാഗത്തിൽ കുട്ടികൾക്ക് കിടക്കയോടുകൂടി 8130 രൂപയും കിടക്കയില്ലാതെ 7380 രൂപയുമാണ് നിരക്ക്. അതേസമയം, നാലുമുതൽ ആറുവരെ ആളുകൾ ഒരുമിച്ചു ബുക്ക് ചെയ്യുകയാണെങ്കിൽ ഡബിൾ ഒക്കുപ്പൻസിക്ക് ഒരാൾക്ക് 12,690 രൂപയും, ട്രിപ്പിൾ റൂമിന് 11750 രൂപയുമായി ആയി നിരക്കിൽ കുറവുണ്ടാകും. ഈ നിരക്കിൽ കുട്ടികൾക്ക് പ്രത്യേക കിടക്ക സൌകര്യത്തോടെ 9,130 രൂപയും കിടക്കയില്ലാതെ 8380 രൂപയും നൽകേണ്ടതുണ്ട്.

ട്രെയിൻ യാത്രയ്ക്ക് പുറമെ മധുരയിലും രാമേശ്വരത്തുമുള്ള എസി ഹോട്ടൽ താമസം, യാത്രാവേളകളിലെ എസി വാഹന സൗകര്യം, മൂന്നും നാലും ദിവസങ്ങളിലെ പ്രഭാതഭക്ഷണം, ട്രാവൽ ഇൻഷുറൻസ് എന്നിവയെല്ലാം പാക്കേജ് നിരക്കിൽ ഉൾപ്പെടുന്നു. ബുക്കിംഗുകൾ ഓൺലൈനായി ഐആർസിടിസി ടൂറിസം വെബ്സൈറ്റ് വഴിയോ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഐആർസിടിസി ഓഫീസുകൾ വഴിയോ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

IRCTC Tourism — എറണാകുളം റീജിയണൽ ഓഫീസ്

0484 2382991/ 8287932082 / 8287932024 / 8287932117

www.irctctourism.com

Content Highlights: IRCTC’s Madurai–Rameswaram–Dhanushkodi package offers a 2-night, 3-day trip covering major religious and tourist attractions. The itinerary includes Meenakshi Amman Temple and Thirumalai Nayakar Mahal in Madurai, along with Ramanathaswamy Temple, the APJ Abdul Kalam Memorial and Dhanushkodi near Rameswaram. Travellers should check the official IRCTC Tourism website for current departure dates, fares, inclusions and availability.

dot image
To advertise here,contact us
dot image