സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് അന്‍വര്‍ ഗര്‍ഗാഷ്

സൗദി അറേബ്യയ്ക്ക് എതിരായ ആക്രമണം യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും ഗര്‍ഗാഷ്

സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് അന്‍വര്‍ ഗര്‍ഗാഷ്
dot image

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച് യുഎഇ പ്രസിഡന്റിന്റെ ഉപദേശകന്‍ അന്‍വര്‍ ഗര്‍ഗാഷ്. തങ്ങള്‍ എല്ലാവരും ആക്രമിക്കപ്പെടുന്നുവെന്ന് പറഞ്ഞാണ് സംയുക്ത ഗള്‍ഫ് നടപടിക്ക് ആഹ്വാനവുമായി ഗര്‍ഗാഷ് രംഗത്തെത്തിയത്. തന്റെ എക്‌സ് പോസ്റ്റിലൂടെയായിരുന്നു ഗര്‍ഗാഷിന്റെ പ്രതികരണം.

സൗദി അറേബ്യയ്ക്ക് എതിരായ ആക്രമണം യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'സംയുക്ത ഗള്‍ഫ് നടപടി പുനരുജ്ജീവിപ്പിക്കേണ്ട ആവശ്യകത വളരെ വലുതാണ്. ഗള്‍ഫ് സുരക്ഷ എന്നത് ഒരു പൊതു ഉത്തരവാദിത്തമാണ്. വിട്ടുവീഴ്ച ചെയ്യേണ്ടതില്ല', ഗര്‍ഗാഷ് പറഞ്ഞു.

Also Read:

അതേസമയം യുദ്ധം പുനഃരാരംഭിച്ചാല്‍ ഗള്‍ഫിലെ യുഎസ് ഡാറ്റാ സെന്റര്‍, എഐ സൈറ്റുകള്‍ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി. ഇറാന്‍ സ്റ്റേറ്റ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരക്ഷാ മേധാവി മൊഹ്‌സെന്‍ റസായിയാണ് മുന്നറിയിപ്പ് നല്‍കിയത്. യുഎഇയിലും ഹോര്‍മുസ് കടലിടുക്കിന് ചുറ്റിലുമായി അമേരിക്കയ്ക്ക് വളരെ വിലയേറിയ സ്വത്തുക്കളുണ്ട്. ഇതുവരെ ഈ സ്വത്തുക്കളൊന്നും ഞങ്ങള്‍ ലക്ഷ്യം വെച്ചിട്ടില്ല. എന്നാല്‍ യുദ്ധം വീണ്ടും തുടങ്ങുകയാണെങ്കില്‍ ഈ കേന്ദ്രങ്ങള്‍ ഞങ്ങള്‍ തകര്‍ക്കും', റസായി പറഞ്ഞു.

ഈ മേഖലകളെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ സ്പന്ദനം എന്നാണ് റസായി വിശേഷിപ്പിക്കുന്നത്. മാത്രവുമല്ല രണ്ട് ട്രില്യണ്‍ ഡോളറിന്റെ മൂല്യം ഈ വസ്തുക്കള്‍ക്കുണ്ടെന്നും റസായി പറയുന്നു. അമേരിക്ക വീണ്ടും ആക്രമിച്ചാല്‍ ഇറാന്‍ പുതിയ രീതികളോടെ തിരിച്ചടിക്കാന്‍ തയ്യാറാണെന്നും റസായി സൂചന ല്‍കി. 'നമ്മുടെ എല്ലാ കഴിവുകളും കാണിക്കുന്ന രീതിയിലല്ല ഞങ്ങള്‍ ഇതുവരെ പ്രവര്‍ത്തിച്ചത്. ഇനി ഒരു സംഘര്‍ഷമുണ്ടായാല്‍ കൂടുതല്‍ വിശാലവും വിപുലവുമായി പദ്ധതിയിലൂടെ ശത്രുവിനെ നേരിടും', റസായി പറഞ്ഞു.

അതേസമയം റിയാദ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഹൂതികള്‍ക്കെതിരെ സൗദി അറേബ്യ തിരിച്ചടിച്ചു. ഹൂതി നിയന്ത്രണത്തിലുള്ള സനായിലും തായ്സിലുമാണ് സൗദി വ്യോമാക്രണം നടത്തിയത്. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 124 ആക്രമണങ്ങള്‍ സൗദി നടത്തിയെന്ന് ഹൂതി വക്താവ് യാഹ്യ സാരീ സ്ഥിരീകരിച്ചു. ഹൂതികള്‍ ആക്രമണം കടുപ്പിച്ചതോടെ സൗദിയിലേക്ക് സേനകളെ അയക്കുമെന്ന് തുര്‍ക്കിയും പാകിസ്താനും പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് നാലോളം ശക്തമായ ആക്രമണങ്ങള്‍ സൗദിക്കെതിരെ നടത്തിയെന്ന് സാരീ വ്യക്തമാക്കിയത്. തുടര്‍ന്ന് സൗദി 124 ഓളം വ്യോമാക്രമണം നടത്തിയതായും സാരീ സ്ഥിരീകരിച്ചു.

Content Highllights: UAE President’s adviser Anwar Gargash has called for revitalising joint Gulf initiatives following the escalation of conflict in West Asia. The call highlights the importance of strengthening regional cooperation amid growing tensions.

dot image
To advertise here,contact us
dot image