എയർ കണ്ടീഷൻ ചെയ്ത പാർക്കിങ് ഏരിയ; സന്ദർശകർക്ക് പുത്തൻ സൗകര്യമൊരുക്കാൻ ദുബായ് സ്‌ക്വയർ

സന്ദര്‍ശകര്‍ മാളിലേക്കും തിരിച്ചും സഞ്ചരിക്കുന്ന സമയം കൂടുതല്‍ സുഖകരവും ലളിതവുമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു

എയർ കണ്ടീഷൻ ചെയ്ത പാർക്കിങ് ഏരിയ; സന്ദർശകർക്ക് പുത്തൻ സൗകര്യമൊരുക്കാൻ ദുബായ് സ്‌ക്വയർ
dot image

സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവങ്ങളുമായി ദുബായ് സ്‌ക്വയര്‍. പാർക്കിങ് ഏരിയയിൽ എയർ കണ്ടീഷൻ അടക്കമാണ് ഒരുക്കുന്നത്. മാളിന്റെ പ്രവേശന കവാടത്തില്‍ മാത്രമല്ല സന്ദര്‍ശകരുടെ വരവും മടക്കയാത്രയും ഉള്‍പ്പെടുന്ന മുഴുവന്‍ ഇടങ്ങളിലും ഗുണമേന്മ ഉറപ്പാക്കുകയെന്നതാണ് പുതിയ പദ്ധതി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള അടിസ്ഥാന സൗകര്യമായി മാത്രം കണക്കാക്കപ്പെടുന്ന പാര്‍ക്കിങ് ഏരിയയെ ദുബായ് സ്‌ക്വയര്‍ സന്ദര്‍ശകരുടെ പ്രധാന അനുഭവത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. സന്ദര്‍ശകര്‍ മാളിലേക്കും തിരിച്ചും സഞ്ചരിക്കുന്ന സമയം കൂടുതല്‍ സുഖകരവും ലളിതവുമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു

180 ബില്യണ്‍ ദിര്‍ഹം ചെലവില്‍ വികസിപ്പിക്കുന്ന ദുബായ് ക്രീക്ക് ഹാര്‍ബര്‍ പദ്ധതിയുടെ ഭാഗമായ 2.6 മില്യണ്‍ ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, വാണിജ്യ കേന്ദ്രമാണ് ദുബായ് സ്‌ക്വയര്‍. പുതിയ പദ്ധതി പ്രകാരം പാര്‍ക്കിങ് മേഖല പൂര്‍ണമായും എയര്‍കണ്ടീഷനായിരിക്കും. കൂടാതെ ആകര്‍ഷകമായ ഇന്റീരിയര്‍ ഡിസൈന്‍, മേല്‍ക്കൂര, ലൈറ്റിങ് സംവിധാനം, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുത്തും.

Also Read:

2025 ഡിസംബറില്‍ ലോകത്തിലെ ആദ്യ ഡ്രൈവ്-ത്രൂ മാള്‍ എന്ന ആശയത്തോടെ പ്രഖ്യാപിക്കപ്പെട്ട ദുബായ് സ്‌ക്വയര്‍ ഗതാഗത സൗകര്യങ്ങള്‍, കാല്‍നട യാത്രക്കാര്‍ക്ക് അനുയോജ്യമായ സ്ട്രീറ്റുകള്‍ തുടങ്ങിയവയെ കേന്ദ്രീകരിച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് തുടക്കം മുതല്‍ അവസാനം വരെ തടസ്സമില്ലാത്ത അനുഭവം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പാര്‍ക്കിങ് സൗകര്യങ്ങളെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചുകൊണ്ട് സന്ദര്‍ശകര്‍ക്ക് പുതിയൊരു അനുഭവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ദുബായ് സ്‌ക്വയര്‍.

Content Highlight: Dubai Square has unveiled plans for a fully air-conditioned parking environment with integrated interior design, aiming to enhance visitor comfort from arrival to departure.

dot image
To advertise here,contact us
dot image