കോഴിക്കോടൻ രുചി നുണഞ്ഞ് സുനിത വില്യംസ്; ഫലൂദ വീഡിയോ വൈറൽ!

സുനിത വില്യംസ് ഫലൂദ കഴിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ മില്യണിലേറെ വ്യൂസ് നേടിയത്

കോഴിക്കോടൻ രുചി നുണഞ്ഞ് സുനിത വില്യംസ്; ഫലൂദ വീഡിയോ വൈറൽ!
dot image

ആകാശത്തോളം സ്വപ്നം കണ്ട് ഒടുവിൽ ബഹിരാകാശം വരെ കീഴടക്കിയ സുനിത വില്യംസ് ആർക്കും അപരിചിതയല്ല. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് എത്തിയ സുനിത വില്യംസ് കോഴിക്കോടൻ രുചികൾ ആസ്വദിക്കുന്ന തിരക്കിലാണ്. കോഴിക്കോട്ടെ ഒരു കടയിൽ നിന്ന് ഫലൂദ കഴിക്കുന്ന സുനിത വില്യംസിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു പിങ്ക് ടി ഷർട്ട് ധരിച്ച് ചുറ്റുമുള്ളവരോട് ധാരാളം സംസാരിച്ച് സേമിയ കൊണ്ടുള്ള ഫലൂദ ആസ്വദിച്ച് കഴിക്കുകയാണ് സുനിത. ഇത് എഐ ആണോ യാഥാർഥ്യമാണോ എന്ന് ആരും ഒരു നിമിഷം ചിന്തിച്ചുപോകും.

ഇനി ഫലൂദ എന്താണെന്ന് അറിയാത്തവരുടെ അറിവിലേക്ക്. ഫലൂദ ഒരു ഇന്ത്യൻ ഡിസ്സേർട് ആണ്. പാൽ, വെർമിസെല്ലി നൂഡിൽസ്, കശുവണ്ടി ബദാം പോലുള്ള പരിപ്പുകൾ, ഐസ്ക്രീം എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു മധുര പാനീയം. വിവിധ രുചികളിലും നിറത്തിലും ലഭ്യമാകുന്ന ഫലൂദ സായാഹ്ന സൗഹൃദങ്ങളിലും ആഘോഷങ്ങളിലും ഇടം പിടിച്ച ഒന്നാണ്.

ഫലൂദ കഴിക്കുന്ന സുനിത വില്യംസിന്റെ വീഡിയോ ഫലൂദ നേഷനാണ്‌ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 'ഞങ്ങൾക്ക് ഒരിക്കലും മറക്കാനാത്ത നിമിഷം' എന്ന തലക്കെട്ടോടെ ആയിരുന്നു പോസ്റ്റ്. വീഡിയോ ഇതുവരെ കണ്ടത് നാല് മില്യണിലേറെ ആളുകളാണ്. കൂടാതെ സുനിത വില്യംസിനെ പ്രകീർത്തിച്ചുകൊണ്ട് ധാരാളം കുറിപ്പുകളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്. 'ആകാശത്തോളം സ്വപ്നം കാണാൻ എന്നെ പഠിപ്പിച്ച വനിത, 'ആ ടേബിൾ എന്നന്നേക്കുമായി റിസർവ് ചെയ്യുക' തുടങ്ങി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

27 വർഷത്തെ സേവനത്തിന് ശേഷമാണ് സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുന്നത്. ഒരുപാട് ചരിത്രനേട്ടങ്ങൾ കൈവരിച്ച സുനിത കോഴിക്കോട്ടുകാര്‍ക്കും പ്രിയപ്പെട്ടവളായി മാറിയ നിമിഷങ്ങളാണ് ഇന്റർനെറ്റിൽ ഇപ്പോൾ ട്രെൻഡിങ് ആകുന്നത്.

Content Highlights: Astronaut Sunita Williams was recently seen at a small falooda shop in Kerala, enjoying the local dessert and it went viral in internet.

dot image
To advertise here,contact us
dot image