

സ്ത്രീകള്‍ക്ക് മാത്രമായി പ്രീമിയം സേവിംഗ്‌സ് അക്കൗണ്ടായ ബിഒബി വിമന്‍ സഫയര്‍ അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. 10 ലക്ഷം രൂപയുടെ കാന്‍സര്‍ പരിരക്ഷാ പ്ലാന്‍, കുടുംബത്തിലെ ആറ് അംഗങ്ങള്‍ വരെ ഉള്‍പ്പെടുന്ന സൗജന്യ ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍, മരുന്നുകള്‍ക്കും പതോളജി പരിശോധനകള്‍ക്കുമുള്ള ഇളവുകള്‍ തുടങ്ങി നിരവധി ആരോഗ്യ-ക്ഷേമ ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ.ദേബദത്ത ചന്ദ് പറഞ്ഞു.

മികച്ച ബാങ്കിംഗ് & ലൈഫ്‌സ്‌റ്റൈല്‍ ആനുകൂല്യങ്ങളും നല്‍കുന്നതിനുപുറമേ ഇതിനോടൊപ്പമുള്ള ബിഒബി ഭൂമി റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡ് വഴി ആഭ്യന്തര വിമാനത്താവളങ്ങളിലെ ലോഞ്ച് സൗകര്യം, സൗജന്യ ജിം മെമ്പര്‍ഷിപ്പ്, ഹെല്‍ത്ത് ചെക്കപ്പ്, സ്പാ, സലൂണ്‍ സെഷനുകള്‍, ഒടിടി സബ്‌സ്‌ക്രിപ്ഷനുകള്‍ തുടങ്ങിയവ ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
കൂടാതെ സ്ത്രീകള്‍ക്ക് പ്രത്യേകമായുള്ള ബിഒബികാര്‍ഡ് ടിയാര ക്രെഡിറ്റ് കാര്‍ഡിന്റെ' ആദ്യ വര്‍ഷ ഫീസില്‍ 50 ശതമാനം ഇളവ് റിവാര്‍ഡ് പോയിന്റുകളായി നല്‍കും. ലോക്കര്‍ ചാര്‍ജുകളിലും ഹോം ലോണ്‍ പ്രോസസിംഗ് ചാര്‍ജില്‍ 50 ശതമാനം കിഴിവും ലഭിക്കും.
Content Highlights: Bank of Baroda launches BOB Women Sapphire, a women-focused savings account with ₹10 lakh cancer cover and free online doctor consultations