സ്‌നാപ്ചാറ്റ് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ കിലോമീറ്ററുകള്‍ താണ്ടിയ കൗമാരക്കാരി കുഴഞ്ഞുവീണു

ഓണ്‍ലൈന്‍ പ്രണയങ്ങള്‍ അപകടകരമാകുമ്പോള്‍...

സ്‌നാപ്ചാറ്റ് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ കിലോമീറ്ററുകള്‍ താണ്ടിയ കൗമാരക്കാരി കുഴഞ്ഞുവീണു
dot image

പ്രണയ സാഫല്യത്തിനായി എന്ത് ത്യാഗവും സഹിക്കുന്ന, ഏത് വിഷമഘട്ടങ്ങളും കടന്നുപോകുന്ന കാമുകീ കാമുകന്മാരുടെ യഥാര്‍ഥ അനുഭവങ്ങള്‍ക്ക് ചരിത്രം സാക്ഷിയായിട്ടുണ്ട്. ഇക്കാലത്ത് സോഷ്യല്‍മീഡിയ വഴി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയത നിരവധി ആളുകളുണ്ട്. ചില സോഷ്യല്‍മീഡിയ പ്രണയങ്ങള്‍ ദുരന്തത്തിലും ചെന്ന് അവസാനിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഭവം അടുത്തിടെ രാജസ്ഥാനിലെ ഖൈര്‍ത്താല്‍-തിജാര ജില്ലയിലെ ഭിവാഡിയില്‍ നടന്നു.സ്‌നാപ് ചാറ്റ് വഴി പ്രണയത്തിലായ റിതേഷ് എന്ന ആണ്‍കുട്ടിയെ കാണാന്‍ 8 കിലോമീറ്റര്‍ താണ്ടിയ ഒരു കൗമാരക്കാരിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

online love story

മധ്യപ്രദേശിലെ ദേവദാസ് ജില്ലയില്‍ താമസിക്കുന്ന ആണ്‍സുഹൃത്തിനെ കാണാനാണ് പെണ്‍കുട്ടി കാല്‍നടയായി യാത്രയായത്.എന്നാല്‍ എട്ട് കിലോമീറ്റര്‍ നടന്നപ്പോള്‍ ചൂടും ക്ഷീണവും സഹിക്കവയ്യാതെ വെള്ളംപോലും കിട്ടാതെ പെണ്‍കുട്ടി തളര്‍ന്നുവീഴുകയായിരുന്നു.

വഴിയില്‍ വീണുകിടക്കുന്ന പെണ്‍കുട്ടിയെകണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസുകാര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി പെണ്‍കുട്ടിയെ അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനെത്തുടര്‍ന്ന് അവിടെനിന്ന് അല്‍വാര്‍ ജില്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

online love story

ഏകദേശം ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ഇവര്‍ തമ്മില്‍ നിരന്തരമായി ചാറ്റ് ചെയ്താണ് സംസാരിച്ചുകൊണ്ടിരുന്നത്. നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഓണ്‍ലൈനിലൂടെ ബന്ധം ശക്തമായി മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ ദിവസം കടയിലേക്ക് പോകാനെന്ന വ്യാജേന പെണ്‍കുട്ടി ആരെയും അറിയിക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.

Content Highlights :Teen girl collapses after traveling miles to meet boyfriend she met on Snapchat





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image