ഇനി ആധാർ കാർഡ് കയ്യിൽ കരുതേണ്ട! നാളെ മുതൽ മൊബൈൽ നമ്പർ വീട്ടിലിരുന്നും അപ്പ്‌ഡേറ്റാക്കാം

രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ യുഐഡിഎഐ ആധാർ ആപ്ലിക്കേഷന്റെ ഫുൾ വേർഷൻ ലോഞ്ച് ചെയ്യുകയാണ്

ഇനി ആധാർ കാർഡ് കയ്യിൽ കരുതേണ്ട! നാളെ മുതൽ മൊബൈൽ നമ്പർ വീട്ടിലിരുന്നും അപ്പ്‌ഡേറ്റാക്കാം
dot image

രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ യുഐഡിഎഐ ആധാർ ആപ്ലിക്കേഷന്റെ ഫുൾ വേർഷൻ ലോഞ്ച് ചെയ്യുകയാണ്. എക്‌സിലൂടെ യുഐഡിഎഐ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആധാർ ഉപയോഗം കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കാനാണ് ഈ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇനി മുതൽ ആധാറോ അതിന്റെ ഫോട്ടോകോപ്പികളോ കയ്യിൽ കരുതേണ്ട എന്നതാണ് പ്രധാനകാര്യം. മാത്രമല്ല വീട്ടിലിരുന്നു തന്നെ മൊബൈൽ നമ്പറും അഡ്രസും വരെ അപ്പ്‌ഡേറ്റ് ചെയ്യുകയും ചെയ്യാം.

സ്വകാര്യതയ്ക്കാണ് ഈ ആപ്ലിക്കേഷൻ കൂടുതൽ പ്രാധാന്യം നൽകുന്നത്. ആവശ്യമായ കാര്യങ്ങൾ മാത്രമേ ഈ ആപ്പിലൂടെ യൂസേഴ്‌സിന് പങ്കുവയ്ക്കാൻ കഴിയു, ബാക്കിയുള്ളവ ഹൈഡ് ചെയ്തിരിക്കും.

ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന നമ്പർ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യാം. ലോഗ്ഡ് ഇൻ ആയിക്കഴിഞ്ഞാൽ ആധാർ കാർഡ് മുഴുവനായി തന്നെ ആപ്ലിക്കേഷനിൽ കാണാൻ കഴിയും. പ്രൂഫ് ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആധാർ കാർഡ് ഉപയോക്താവിന് ഫോണിൽ ഇത് കാണിച്ച് നൽകിയാൽ മതിയാവും.

ആധാർ ഷെയർ ചെയ്യുന്ന സമയം, യൂസർമാർക്ക് അവരുടെ വ്യക്തിപരമായ വിവരങ്ങളായ മുഴുവൻ വിലാസം അല്ലെങ്കിൽ ജനനതീയതി എന്നിവ ഹൈഡ് ചെയ്യാൻ കഴിയും. ഇത് ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാം. കൺസേർട്ടുകളിലും ഇവന്റുകളിലും തിരിച്ചറിയൽ രേഖയായി മാത്രം ഇവ ഉപയോഗിച്ചാൽ മതിയെന്നും മറ്റ് അധിക വിവരങ്ങൾ ശേഖരിക്കേണ്ട ആവശ്യകതയില്ലെന്നും യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ആപ്പ് പ്രാബല്യത്തിൽ വരുന്നതോടെ അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കാൻ ആരംഭിക്കുന്നതോടെ ആധാർ കാർഡ് കയ്യിൽ കരുതേണ്ട ആവശ്യമേയില്ല. എല്ലാം സുരക്ഷിതമായി നിങ്ങളുടെ ഫോണിൽ തന്നെ ഉണ്ടാകും. ആൻഡ്രോയിഡിലും ഐഒഎസിലും ഇത് ഉപയോഗിക്കാം. ആപ്ലിക്കേഷന്റെ ആദ്യ വേർഷനിൽ പല ഫീച്ചറുകളും ബ്ലോക്ക്ഡ് ആയിരുന്നു, എന്നാൽ നാളെ മുതൽ മുഴുവനായി ആക്ടീവായിരിക്കും എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ യൂസേഴ്‌സിന് ഒരിടത്ത് തന്നെ സ്വന്തം ആധാരിന്റെ പൂർണമായ നിയന്ത്രണം ലഭിക്കും.

Also Read:

പുതിയ ആധാർ ആപ്പിലെ ഏറ്റവും ഉപയോഗപ്രദമായ അപ്പ്‌ഗ്രേഡിൽ ഒന്ന് വീട്ടിലിരുന്ന് വിവരങ്ങൾ അപ്പ്‌ഡേറ്റ് ചെയ്യാമെന്നതാണ്. യൂസർമാർക്ക് നേരിട്ട് അവരുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പർ ആപ്പിനുള്ളിൽ കയറി മാറ്റാം. ആധാർ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ആവശ്യവും ഉണ്ടാകില്ല. പടിപടിയായ എളുപ്പത്തില്‍ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാം.

വിലാസമാണ് അപ്പ്‌ഡേറ്റ് ചെയ്യേണ്ടതെങ്കിൽ യൂസർമാർ സാധുവായ അവശ്യ രേഖകളും അപ്പ്‌ലോഡ് ചെയ്യേണ്ടി വരും. ഏതൊക്കെ രേഖകൾ അംഗീകരിക്കുമെന്നത് ആപ്ലിക്കേഷനിൽ കാണിക്കുന്നതിനാൽ മറ്റ് ആശയക്കുഴപ്പവും ഉണ്ടാകില്ല.

സമയം, യാത്ര, വരികളിലെ കാത്തുനിൽപ്പ് എന്നിവയെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ട

ആവശ്യമില്ല. സർവീസ് കേന്ദ്രങ്ങളിൽ നിന്നും അകലെ താമസിക്കുന്നവർക്ക് ഈ ആപ്ലിക്കേഷൻ വലിയ ഉപകാരമാകും. യൂസർ ഫ്രണ്ട്‌ലിയും സുരക്ഷിതവുമായ പുതിയ ആധാർ ആപ്പ് ഏറ്റവും സിമ്പിളുമാണ്.

Content Highlights: The full version of the Aadhaar card is set to be launched on January 28 this year, aiming to enhance digital identity access and user convenience.

dot image
To advertise here,contact us
dot image