

സിനിമാതാരങ്ങള്‍ കഥാപാത്രങ്ങള്‍ക്കായും അല്ലാതെയും ബോഡി ട്രാന്സ്ഫോര്മേഷന് നടത്തുന്നത് പലര്‍ക്കും പ്രചോദനം ആകാറുണ്ട്. ഇപ്പോഴിതാ ഈ നിരയിലേക്ക് അജു വര്‍ഗീസും കടന്നുവന്നിരിക്കുകയാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം അജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, ടൊവിനോ എന്നിവരാണ് എന്റെ ഹീറോസ് എന്നാണ് മൂവരെയും ടാഗ് ചെയ്തുകൊണ്ട് അജു കുറിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന് താഴെ വന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്.
'അങ്ങനെയല്ലല്ലോ അളിയൻ പോസ്റ്റ് ഇട്ടേ..എന്തിനാ സിക്സ് പാക്ക് എന്നൊക്കെ ആയിരുന്നല്ലോ' എന്നാണ് ഉണ്ണി മുകുന്ദന്റെ കമന്റ്. 'അയ്യേ അതങ്ങനല്ല അളിയാ, കേരളത്തിലെ ആൺപിള്ളേർക്കു എന്തിനാ 6 പാക്ക് "മാത്രം" എന്നാ ഞാൻ ഉദ്ദേശിച്ച' എന്നാണ് ഇതിന് മറുപടിയായി അജു വർഗീസ് കുറിച്ചത്. കളമശ്ശേരിയിൽ കുട്ടൻ പാൽക്കറിയും ക്രിസ്പി പൊറോട്ടയും ഉണ്ട്, പോയാലോ എന്നാണ് നടൻ ഷറഫുദ്ദീന്റെ കമന്റ്. അളിയാ മിണ്ടരുത്, ഫസ്റ്റ് ഡേ തന്നെ സപ്ലി ആക്കല്ലേ എന്നാണ് ഇതിനോട് അജുവിന്റെ മറുപടി. ധന്യ വർമ്മ, ആർ ജെ മിഥുൻ, ഭഗത് മാനുവൽ എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്.
മലയാള സിനിമയില്‍ ശരീര സംരക്ഷണത്തിലും ജിം വര്‍ക്കൗട്ടിലും ഏറെ ഏറെ ശ്രദ്ധ നല്കുന്ന നടന്മാരാണ് പൃഥ്വിയും ഉണ്ണി മുകുന്ദനും ടൊവിനോയും. ഇവരുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. പ്രേക്ഷകരില്‍ പലരും ഇവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മികച്ച ആരോഗ്യ സംരക്ഷണത്തിനായി മുന്നിട്ട് ഇറങ്ങാറുമുണ്ട്. ഇപ്പോള്‍ ഇക്കൂട്ടത്തിലേക്ക് അജു വര്‍ഗീസും എത്തിച്ചേര്‍ന്നിരിക്കുകയാണ്. അജു വര്‍ഗീസ് വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങിയതിനെയും പൃഥ്വി, ഉണ്ണി മുകുന്ദന്, ടൊവിനോ എന്നിവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതിനെ അഭിനന്ദിച്ചും നിരവധി പേര് കമന്റ് ചെയ്യുന്നുണ്ട്. അഭിനയിച്ച സര്‍വ്വം മായ വലിയ വിജയമായതുപോലെ പുതിയ വര്‍ഷത്തില്‍ തുടങ്ങിയ വര്‍ക്കൗട്ടിലും വിജയിക്കാനാകട്ടെ എന്നാണ് മറ്റ് ചിലരുടെ കമന്റുകള്‍.

അതേസമയം, സര്‍വ്വം മായയിലെ അജു വര്‍ഗീസിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. നിവിന്‍-അജു കോംബോയെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അടുത്തിടെ പുറത്തുവന്ന അജുവിന്റെ മൊട്ടയടിച്ച ലുക്കും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കാര്‍ട്ടൂണ്‍ കഥാപാത്രമായ ജമ്പന്‍ ലൈവ് ആക്ഷന്‍ ചെയ്യാന്‍ പറ്റിയ ആളാണെന്ന് മനോജ് കെ ജയന്റെ വാസു അണ്ണന് കഥാപാത്രത്തെ ഓര്മ വരുന്നു എന്നുമെല്ലാം കമന്റുകളുണ്ടായിരുന്നു.
Content Highlights: Unni Mukundhan and Sharafudheen comments on aju varghese's workout post goes viral