

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ന്യൂസിലാൻഡ്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റണ്‍സിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.
ഡാരിൽ മിച്ചലിന്‍റെ അപാരാജിത സെഞ്ച്വറിയുടെയും വില്‍ യങിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലായിരുന്നു കിവികൾ ജയിച്ചു കയറിയത്. ഇതോടെ പരമ്പര 1 -1 സമനിലയിലായി. ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റ് ജയം നേടിയിരുന്നു.
മത്സരത്തിൽ മിച്ചല്‍ 117 പന്തില്‍ 131റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വില്‍ യങ് 98 പന്തില്‍ 87 റണ്‍സെടുത്തു. 25 പന്തിൽ 32 റണ്‍സെടുത്ത വില്‍ യങ് വിജയത്തില്‍ മിച്ചലിന് കൂട്ടായി.
നേരത്തെ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അടക്കമുള്ള മുന്‍നിര നിരാശപ്പെടുത്തിയ മത്സരത്തില്‍ കെ എല്‍ രാഹുലിന്‍റെ അപരാജിത സെഞ്ച്വറിയുടെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും അര്‍ധസെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്.
രാഹുല്‍ 11 ഫോറും ഒരു സിക്സും പറത്തി 92 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 56 റണ്‍സടിച്ചു. രോഹിത് ശര്‍മ 24ഉം വിരാട് കോലി 23ഉം റണ്‍സെടുത്ത് മടങ്ങിപ്പോള്‍ ന്യൂസിലന്‍ഡിനായി ക്രിസ്റ്റ്യൻ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തു.
Content Highlights: Daryl Mitchell responds to Rahul's century; Kiwis defeat India in 2nd ODI