എന്തുകൊണ്ട് ബദോനിയെ ടീമിലെടുത്തു?; കാരണം വ്യക്തമാക്കി ഇന്ത്യൻ ബാറ്റിങ് കോച്ച്

എന്തുകൊണ്ടാണ് ബദോനിയെ ടീമിലേക്ക് തിരഞ്ഞെടുത്തത് എന്ന് വ്യക്തമാക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച്

എന്തുകൊണ്ട് ബദോനിയെ ടീമിലെടുത്തു?; കാരണം വ്യക്തമാക്കി ഇന്ത്യൻ ബാറ്റിങ് കോച്ച്
dot image

ന്യൂസിലൻഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റിരുന്നു. പകരക്കാരനായി ഓൾറൗണ്ടർ ആയുഷ് ബദോനിയെയാണ് ടീമിലെത്തിച്ചത്. ഇന്ന് നടന്ന രണ്ടാം ഏകദിനത്തിൽ താരം കളിച്ചിരുന്നില്ലെങ്കിലും അവസാന മത്സരത്തിൽ അവസരം നൽകാൻ സാധ്യതയുണ്ട്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് ബദോനിയെ ടീമിലേക്ക് തിരഞ്ഞെടുത്തത് എന്ന് വ്യക്തമാക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച്. ബദോനിയുടെ സെലക്ഷൻ വിമർശനങ്ങൾക്കിടയാക്കിയ സാഹചര്യത്തിൽ കൂടിയായിരുന്നു ബാറ്റിങ്ങ് കോച്ചായ സിതാൻഷു കൊട്ടകിന്റെ പ്രതികരണം.

ഇന്ത്യ എയ്ക്കും ഇന്ത്യൻ പ്രീമിയർ ലീഗിലും ഡൽഹി യുവതാരത്തിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ ചൂണ്ടിക്കാട്ടി കൊട്ടക്, ബാറ്റിലും പന്തിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള മികവാണ് പരിഗണിച്ചതെന്നും പറഞ്ഞു. ഒരുപാട് താരങ്ങൾ ഒപ്‌ഷനായി ഉണ്ടായിരുന്നു. ഒരു പുതിയ താരത്തിന് അവസരം കൊടുക്കാമെന്ന് കരുതി, പല കാരണങ്ങൾ കൊണ്ടും അർഹതയുണ്ടായിട്ടും ടീമിലിടം കിട്ടാത്ത താരമായിരുന്നു ബദോനി, അദ്ദേഹം കൂട്ടിച്ചേർത്തു.

27 ലിസ്റ്റ് എ മത്സരങ്ങളിലാണ് ബദോനി കളിച്ചിട്ടുള്ളത്. 36.47 ശരാശരിയിൽ 693 റൺസ് നേടി. ഇതിൽ ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു, ഉയർന്ന സ്കോർ 100 ആണ്.

അതേ സമയം ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ന്യൂസിലാൻഡ്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റണ്‍സിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.

ഡാരിൽ മിച്ചലിന്‍റെ അപാരാജിത സെഞ്ച്വറിയുടെയും വില്‍ യങിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലായിരുന്നു കിവികൾ ജയിച്ചു കയറിയത്. ഇതോടെ പരമ്പര 1 -1 സമനിലയിലായി. ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റ് ജയം നേടിയിരുന്നു.

Content Highlights: Why Badoni was included in the team?; Indian batting coach explains the reason

dot image
To advertise here,contact us
dot image