'രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം'; സ്പീക്കര്‍ക്ക് പരാതി നല്‍കി ഡി കെ മുരളി എംഎല്‍എ

പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടും

'രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം'; സ്പീക്കര്‍ക്ക് പരാതി നല്‍കി ഡി കെ മുരളി എംഎല്‍എ
dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി എംഎല്‍എ. ഡി കെ മുരളി എംഎല്‍എയാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് പരാതി നല്‍കിയത്. രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ആവശ്യം. പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടാനാണ് സ്പീക്കറുടെ തീരുമാനം. പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ലാപ്‌ടോപ്പ് അടക്കം കണ്ടെത്താൻ വ്യാപക പരിശോധനയാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് നടത്തിയത്. രാഹുലിന്റെ ലാപ്‌ടോപ്പിൽ നിർണായ വിവരങ്ങൾ ഉണ്ടാകുമെന്നാണ് എസ്‌ഐടിയുടെ നിഗമനം. ലാപ്‌ടോപ്പ് കണ്ടെത്തുന്നതിനായി രാഹുലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ എസ്‌ഐടി പരിശോധന നടത്തി. പത്ത് മിനിറ്റോളം നേരമാണ് സംഘം വീട്ടിൽ തുടർന്നത്. പരിശോധനാ സമയത്ത് രാഹുലിനെ കൊണ്ടുപോയിരുന്നില്ല. വീട്ടിൽ നടത്തിയ പരിശോധനയിൽ ഇലക്ട്രോണിക് എക്യുപ്മെന്റുകൾ കണ്ടെത്താനായിരുന്നില്ല.

ഇന്ന് പുലർച്ചെ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. രാഹുൽ തങ്ങിയ 408-ാം നമ്പർ മുറിയിൽ അടക്കം പരിശോധന നടന്നു. ഇവിടെ തെളിവെടുപ്പ് മണിക്കൂറുകൾ നീണ്ടു. ആദ്യം അന്വേഷണത്തോട് നിസഹകരണം കാട്ടിയ രാഹുൽ പിന്നീട് ഹോട്ടലിൽ എത്തിയ കാര്യം സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് ഹോട്ടലിൽ എത്തിയതെന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയിൽ രാഹുൽ മറുപടി പറഞ്ഞില്ല.

യുവതി നല്‍കിയ പരാതിയില്‍ അതിവിദഗ്ധമായായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി പത്ത് അര്‍ദ്ധരാത്രി പാലക്കാട്ടെ കെപിഎം റീജന്‍സിയിലെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ പൊലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുക്കുകയും തിരുവല്ലയിലെ എ ആര്‍ ക്യാമ്പില്‍ എത്തിക്കുകയുമായിരുന്നു.

എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ രാഹുല്‍ തള്ളിയിരുന്നു. എന്നാല്‍ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ രാഹുല്‍ പരുങ്ങി. തുടര്‍ന്ന് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

Content Highlights: mla dk murali files complaint against rahul mamkootathil before speaker an shamseer

dot image
To advertise here,contact us
dot image