

ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന അനോമി എന്ന സിനിമയുടെ ടീസർ പുറത്തുവന്നു. സാറാ ഫിലിപ്പ് എന്ന കഥാപാത്രമായി പുതിയ ഭാവത്തിലും രൂപത്തിലുമാണ് ഭാവന എത്തുന്നത്. ഒരു പക്കാ ആക്ഷൻ ത്രില്ലർ ആകും സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിലെ റഹ്മാന്റെ ആക്ഷൻ സീനുകൾ ഇതിനോടകം ചർച്ചയാകുന്നുണ്ട്.
ജനുവരി 30നാണ് അനോമി തിയേറ്ററുകളിലെത്തുക. നടിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചനകൾ. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി. 'Reintroducing Bhavana' എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഹ്‌മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.
ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. കോ പ്രൊഡ്യൂസഴ്‌സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിനവ് മെഹ്റോത്ര.
ഗ്യാങ്‌സ് ഓഫ് വസേപ്പൂർ, ഹൈദർ, എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയിൽ നിന്നുള്ള ലീഡിങ് ടെക്‌നീഷ്യൻ ജെ ഡി ആണ് ഈ ചിത്രത്തിനും കളറിംഗ് നിർവഹിച്ചത്. എഡിറ്റിംഗ് - കിരൺ ദാസ്, ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, സൗണ്ട് മിക്‌സ് - ഫസൽ എ ബക്കർ, കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ.
Content Highlights: Bhavana and Rahman starring Anomie teaser out now