ദുരിതബാധിതർക്ക് വീട് നൽകുന്നത് തടയാൻ ശ്രമം, പുതിയ കുത്തിത്തിരിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ്: ടി സിദ്ദിഖ്

വയനാട്ടില്‍ നഗരമധ്യത്തിലേക്കുപോലും പുലിയും കടുവയും ആനയും ഇറങ്ങുന്നത് തടയാന്‍ കഴിയാത്തവര്‍ ഇന്ന് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്നും ടി സിദ്ദിഖ്

ദുരിതബാധിതർക്ക് വീട് നൽകുന്നത് തടയാൻ ശ്രമം, പുതിയ കുത്തിത്തിരിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ്: ടി സിദ്ദിഖ്
dot image

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി കോണ്‍ഗ്രസ് വീട് നല്‍കുന്നത് തടയാനുള്ള ശ്രമം നടക്കുകയാണെന്നും വയനാട്ടില്‍ നഗരമധ്യത്തിലേക്കുപോലും പുലിയും കടുവയും ആനയും ഇറങ്ങുന്നത് തടയാന്‍ കഴിയാത്തവര്‍ ഇന്ന് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്നും ടി സിദ്ദിഖ് എംഎല്‍എ.

സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് വരാന്‍ തീരുമാനിച്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ പുലി ഇറങ്ങിയ വാര്‍ത്ത കഴിഞ്ഞ ജനുവരിയിലും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വനത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ആനയും പുലിയുമടക്കമുള്ള വന്യജീവികള്‍ ഇടയ്ക്കിടെ ഇറങ്ങുന്ന സ്ഥലം തന്നെയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ്. എന്നാല്‍ ആ ഘട്ടത്തില്‍ തങ്ങള്‍ ഈ വിഷയം ഉയര്‍ത്തിയില്ല. കാരണം ജനങ്ങളുടെ പക്കല്‍ നിന്ന് പിരിച്ച പണം കൊണ്ട് ദുരന്തബാധിതര്‍ക്ക് വീടൊരുക്കുന്ന പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കരുന്നുള്ളതുകൊണ്ടാണ്. ടൗണ്‍ഷിപ്പ് വന്നാല്‍ ഫെന്‍സിംഗും സുരക്ഷാ സംവിധാനങ്ങളും വരുമെന്നും വന്യമൃഗശല്യം കുറയുമെന്നും പ്രതീക്ഷയോടെ തന്നെയാണ് സമീപിച്ചത്. പക്ഷേ, കോണ്‍ഗ്രസ് ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം റവന്യൂ തടസ്സം സൃഷ്ടിച്ചവര്‍, ഒടുവില്‍ യാതൊരു പ്രശ്‌നവുമില്ലാത്ത ഭൂമി കണ്ടെത്തിയപ്പോള്‍ പുതിയ കുത്തിത്തിരിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

'എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ പുലി ഇറങ്ങിയെന്ന് എഴുതിയ അതേ ദേശാഭിമാനിയും സഖാക്കളും ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ചപ്പോള്‍ നിശ്ശബ്ദരായി. എന്നാല്‍ ഇപ്പോള്‍ 'ആനക്കാട്' എന്ന പുതിയ കഥ പറഞ്ഞ് കോണ്‍ഗ്രസ് ദുരന്തബാധിതര്‍ക്ക് വീട് നല്‍കുന്നത് തടയാനുള്ള ശ്രമമാണ് നടക്കുന്നത്.
വയനാട്ടില്‍ നഗരമധ്യത്തിലേക്കുപോലും പുലിയും കടുവയും ആനയും ഇറങ്ങുന്നത് തടയാന്‍ കഴിയാത്തവര്‍, ഇന്ന് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്',ടി സിദ്ദിഖ് കുറിച്ചു.

ടി സിദ്ദിഖിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

സർക്കാർ (സിപിഎം അല്ല) ടൗൺഷിപ്പ് വരാൻ തീരുമാനിച്ച എൽസ്റ്റൺ എസ്റ്റേറ്റിൽ പുലി ഇറങ്ങിയ വാർത്ത കഴിഞ്ഞ ജനുവരിയിലും ദേശാഭിമാനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വനത്തോട് ചേർന്ന പ്രദേശമായതിനാൽ ആനയും പുലിയുമടക്കമുള്ള വന്യജീവികൾ ഇടയ്ക്കിടെ ഇറങ്ങുന്ന സ്ഥലം തന്നെയാണ് എൽസ്റ്റൺ എസ്റ്റേറ്റ്.

എന്നാൽ ആ ഘട്ടത്തിൽ ഞങ്ങൾ ഈ വിഷയം ഉയർത്തിയില്ല. കാരണം വ്യക്തമായിരുന്നു — ജനങ്ങളുടെ പക്കൽ നിന്ന് പിരിച്ച പണം കൊണ്ട് ദുരന്തബാധിതർക്ക് വീടൊരുക്കുന്ന പ്രവർത്തനത്തിന് തടസ്സമുണ്ടാക്കരുത്. ടൗൺഷിപ്പ് വന്നാൽ ഫെൻസിംഗും സുരക്ഷാ സംവിധാനങ്ങളും വരുമെന്നും, വന്യമൃഗശല്യം കുറയുമെന്നും പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ സമീപിച്ചത്.

പക്ഷേ, കോൺഗ്രസ് ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം റവന്യൂ തടസ്സം സൃഷ്ടിച്ചവർ, ഒടുവിൽ യാതൊരു പ്രശ്നവുമില്ലാത്ത ഭൂമി കണ്ടെത്തിയപ്പോൾ പുതിയ കുത്തിത്തിരിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. എൽസ്റ്റൺ എസ്റ്റേറ്റിൽ പുലി ഇറങ്ങിയെന്ന് എഴുതിയ അതേ ദേശാഭിമാനിയും സഖാക്കളും ടൗൺഷിപ്പ് പ്രഖ്യാപിച്ചപ്പോൾ നിശ്ശബ്ദരായി. എന്നാൽ ഇപ്പോൾ ‘ആനക്കാട്’ എന്ന പുതിയ കഥ പറഞ്ഞ് കോൺഗ്രസ് ദുരന്തബാധിതർക്ക് വീട് നൽകുന്നത് തടയാനുള്ള ശ്രമമാണ് നടക്കുന്നത്.

“സമീപത്തെ വനമേഖലയിൽ നിന്നാണ് ദുരന്തബാധിതർക്ക് ടൗൺഷിപ്പ് ഒരുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ വന്യമൃഗങ്ങൾ എത്തുന്നത്” ദേശാഭിമാനി തന്നെ എഴുതിയതാണ് ഇത്.

വയനാട്ടിൽ നഗരമധ്യത്തിലേക്കുപോലും പുലിയും കടുവയും ആനയും ഇറങ്ങുന്നത് തടയാൻ കഴിയാത്തവർ, ഇന്ന് ഇത്തരം വാദങ്ങൾ ഉയർത്തുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്.

Content Highlights: t siddique mla says attempt to block congress houses for mundakkai churalmala victims

dot image
To advertise here,contact us
dot image