ഏഴാം ഇന്ദ്രിയം ഉള്ള മനുഷ്യരെ എങ്ങനെ തിരിച്ചറിയാം; മനുഷ്യരിലെ ഏഴാം ഇന്ദ്രിയം പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

അഞ്ച് അല്ല ആറല്ല. മനുഷ്യന് ഏഴാമത് ഒരു ഇന്ദ്രിയം കൂടിയുണ്ടെന്ന് പഠനം. മണ്ണിനടിയിലുള്ള പലതും കണ്ടെത്താന്‍ ഈ ഇന്ദ്രിയം ഉള്ളവര്‍ക്ക് കഴിയും

ഏഴാം ഇന്ദ്രിയം ഉള്ള മനുഷ്യരെ എങ്ങനെ തിരിച്ചറിയാം; മനുഷ്യരിലെ ഏഴാം ഇന്ദ്രിയം പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
dot image

മനുഷ്യന് അഞ്ച് ഇന്ദ്രിയങ്ങളാണ് ഉള്ളത്. കണ്ണ്,മൂക്ക്, നാക്ക്, ചെവി, ത്വക്ക്. ഈ അഞ്ച് ഇന്ദ്രിയങ്ങളിലൂടെയാണ് നമുക്ക് ചുറ്റുമുള്ള ലോകത്തെ അറിയാനും ആസ്വദിക്കാനും കഴിയുന്നത്. എന്നാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക് പുറമേ ചില ആളുകളില്‍ ആറാമത് ഒരു ഇന്ദ്രിയം കൂടിയുണ്ടെന്നാണ് വിശ്വാസം. അതായത് മനുഷ്യന് സാധാരണയായി തിരിച്ചറിയാന്‍ കഴിയാത്ത പല കാര്യങ്ങളും ആറാം ഇന്ദ്രിയ ജ്ഞാനം ഉള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും എന്നാണ് കരുതുന്നത്. എന്നാലിപ്പോള്‍ ഈ ആറാം ഇന്ദ്രിയത്തിനും പുറമേ ഏഴാമത് ഒരു ഇന്ദ്രിയം കൂടിയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയതായി നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ ഏഴാം ഇന്ദ്രിയത്തെ റിമോട്ട് ടച്ച് എന്നാണ് പറയുന്നത്. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ചിന്തകള്‍ക്ക് അപ്പുറമുളള മറ്റൊരു ലോകമാണ് ഇവിടെ വെളിപ്പെടുന്നത്.

seventh sense

ലണ്ടനിലെ ക്വീന്‍മേരി യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗം സീനിയര്‍ ലക്ചറര്‍ എലിസബറ്റ വെര്‍സേസാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. മണലിനടിയില്‍ മറഞ്ഞിരിക്കുന്ന ഇരയെ കണ്ടെത്താന്‍ സാന്‍ഡ്‌പൈപ്പറുകള്‍,പ്ലോവറുകള്‍, തുടങ്ങിയ തീരദേശ പക്ഷികള്‍ക്കുള്ള കഴിവിന് സമാനമാണ് മനുഷ്യനിലെ ഏഴാം ഇന്ദ്രിയത്തിന്റെ പ്രവര്‍ത്തനവും.

ഏഴാം ഇന്ദ്രിയത്തിന്റെ പ്രവര്‍ത്തനം എങ്ങനെ അറിയാം

മണലിന് മുകളില്‍ സ്പര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന ചെറുസൂചനകളിലൂടെയാണ് റിമോട്ട് ടച്ച് പ്രവര്‍ത്തിക്കുന്നത്.അതായത് ഒരാള്‍ മണ്ണിന് മുകളിലൂടെ നടക്കുമ്പോള്‍ മണ്ണിനടിയില്‍ ഒളിഞ്ഞിരിക്കുന്ന എന്തെങ്കിലും വസ്തുക്കളുടെ മുകളിലൂടെ കടന്നുപോകുന്നതായി അനുഭവപ്പെടും. മറഞ്ഞിരിക്കുന്ന വസ്തുക്കളുടെ സാന്നിധ്യം മനസിലാക്കാന്‍ അനുവദിക്കുന്ന മര്‍ദ്ദ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

seventh sense

ഈ പഠനം അനുസരിച്ച് മനുഷ്യന് 2.7 സെന്റീമീറ്റര്‍ ആഴത്തില്‍വരെ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അത് മാത്രമല്ല റോബോട്ടുകളേക്കാല്‍ 40 ശതമാനം കൃത്യതയോടെ ഈ ഇന്ദ്രിയ ശക്തി ഉപയോഗപ്പെടുത്തി വസ്തുക്കളെ കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മനുഷ്യര്‍ക്ക് മണലില്‍ ആഴ്ന്നുകിടക്കുന്ന വസ്തുക്കളെ തൊടാതെതന്നെ കണ്ടെത്താന്‍ കഴിയുന്ന കാര്യമാണ് ഈ ഗവേഷണം വ്യക്തമാക്കുന്നത്. മനുഷ്യനില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന സ്പര്‍ശന നൈപുണ്യത്തിന് ഇത് തെളിവുകള്‍ നല്‍കുന്നു.

Content Heighlights :Studies show that humans have a seventh sense

dot image
To advertise here,contact us
dot image