രമേശ് ചെന്നിത്തലയ്ക്ക് കൈ കൊടുക്കാന്‍ എഴുന്നേറ്റ് രാഹുല്‍; ഹൂ കെയേർസ്, മൈന്‍ഡ് ചെയ്യാതെ നേതാവ്; വീഡിയോ

കോട്ടയത്ത് നടന്ന എൻഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് രമേശ് ചെന്നിത്തല മടങ്ങവെയായിരുന്നു സംഭവം

രമേശ് ചെന്നിത്തലയ്ക്ക് കൈ കൊടുക്കാന്‍ എഴുന്നേറ്റ് രാഹുല്‍; ഹൂ കെയേർസ്, മൈന്‍ഡ് ചെയ്യാതെ നേതാവ്; വീഡിയോ
dot image

കോട്ടയം: ബലാത്സംഗക്കേസിന് പിന്നാലെ കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പൊതുവേദിയിൽ വെച്ച് മുഖംനൽകാതെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് നടന്ന എൻഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് രമേശ് ചെന്നിത്തല മടങ്ങവെയായിരുന്നു സംഭവം. രമേശ് ചെന്നിത്തലയെ കണ്ട് സംസാരിക്കാനായി രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റെങ്കിലും മുഖംകൊടുക്കാതെ കടന്നുപോകുകയായിരുന്നു.

യുവതികളുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽനിന്നും രാജിവെക്കുകയും പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കുകയും ചെയ്ത നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് എംഎൽഎയായ രാഹുലിനെതിരെ രണ്ട് ലൈംഗികാതിക്രമ കേസുകളാണുള്ളത്. കേസിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ, മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷം മണ്ഡലത്തിലെത്തി വീണ്ടും പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

Content Highlights: Ramesh Chennithala did not mind Rahul mamkootathil

dot image
To advertise here,contact us
dot image