

ആരോഗ്യം കാത്തുസൂക്ഷിക്കാൻ നന്നായി ഉറങ്ങിയേ തീരു. മാനസികമായും ശാരീരികമായും ഊർജ്ജസ്വലമായി ഇരിക്കാൻ മതിയായി ഉറങ്ങണം. പക്ഷേ ചിലർക്ക് ഉറക്കം വരണമെങ്കിൽ ചില ശീലങ്ങൾ പാലിച്ചേ മതിയാകു. ചെറിയ വെളിച്ചമടിച്ചാൽ, ശബ്ദം കേട്ടാൽ ഉറങ്ങാൻ പലർക്കും കഴിയില്ല. സൂര്യപ്രകാശം അടിച്ച് കയറാതിരിക്കാൻ സഹായിക്കുന്ന തരത്തിലുള്ള കർട്ടനുകൾ ഉപയോഗിച്ചും കട്ടിയുള്ള ഷീറ്റുകൾ തലവഴിയെ പൊതിഞ്ഞ് ഉറങ്ങുന്നവരുമൊക്കെ നമുക്കിടയിലുണ്ട്. ഈ കൂട്ടത്തിൽ മറ്റൊരു വിഭാഗമുണ്ട്. ഇവർക്ക് ഉറങ്ങണമെങ്കിൽ രണ്ടിലൊരു കാൽപാദം പുതുപ്പിന് വെളിയിലേക്ക് വയ്ക്കണം. ഓ! ഇതിലെന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് തോന്നുമെങ്കിലും പ്രാക്ടിക്കലും ഫിസിയോളജിക്കലും സൈക്കോളജിക്കലുമായ പല കാരണങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം.
ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നത് മുതൽ ചെറുപ്പക്കാലത്തെ ശീലം അതേപടി തുടരുന്നതടക്കം നിരവധി വിശദീകരണങ്ങൾ ഇതിന് നൽകാൻ കഴിയും. പുതപ്പിന് പുറത്ത് പാദങ്ങൾ വച്ച് ഉറങ്ങുന്ന ശീലത്തിന് പിന്നിലെ പത്തു കാരണങ്ങളാണ് ശാസ്ത്രം വിവരിക്കുന്നത്. അതിൽ ആദ്യത്തേത് മേൽപ്പറഞ്ഞ പോലെ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നത് തന്നെയാണ്. കൈകളിലൂടെയും കാലുകളിലൂടെയും ശരീരം ചൂടിനെ പുറത്തേക്ക് തള്ളാറുണ്ട്. ഇത് ശരീരത്തിന് മികച്ച ഉറക്കം ലഭിക്കാനാണ്. ഉറങ്ങുമ്പോൾ പുതപ്പിന് പുറത്തേക്ക് കാലുവയ്ക്കുന്നത് ശരീരത്തെ ചെറുതായി കൂളാക്കി വയ്ക്കും. പുതപ്പ് മൂടിയ ഭാഗങ്ങൾക്ക് മതിയായ ഊഷ്മളത ലഭിക്കുകയും ചെയ്യും. ഇത് കുളിക്കുന്നതിന് മുമ്പ് ചെറിയ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതിന് സമാനമാണ്. കുളിച്ചതിന് ശേഷം തണുത്ത അന്തരീക്ഷത്തിലേക്ക് എത്തുമ്പോൾ ഇത് ഉറങ്ങാനുള്ള കൃത്യമായ താപനിലയായി ശരീരം കരുതും. ഇതോടെ പെട്ടെന്ന് ഉറക്കം വരും.
ബ്ലാങ്കറ്റിനടിയിൽ കുടുങ്ങി പോയ ഒരു അവസ്ഥയാകും മറ്റ് ചിലർക്ക് പുതച്ച് കിടക്കുമ്പോൾ അനുഭവപ്പെടുക. ഇത് പലർക്കും സ്വസ്ഥമായി ഉറങ്ങാനുള്ള സാഹചര്യം നൽകില്ല. ഇതിനെ മറികടക്കാനാണ് മറ്റുചിലർ ഒരു പാദം പുറത്തേക്കിട്ട് കിടന്നുറങ്ങുന്നത്. ഇതോടെ സമ്മർദം കുറയുകയും സ്വാതന്ത്ര്യം ലഭിച്ചതായി തോന്നുകയും ചെയ്യും. ഈ ചെറിയ ഒരു മാറ്റം കൊണ്ട് നാഡീ വ്യവസ്ഥയെ ശാന്തമാക്കാൻ കഴിയും. ഇതോടെ മനസും ശരീരവും നന്നായി ഉറങ്ങാൻ തയ്യാറാകും. ചെറുപ്പകാലത്ത് തുടങ്ങിയ ശീലം മുതിർന്നിട്ടും തുടരുന്നതാണ് മറ്റൊന്ന്. ചിലർക്ക് പ്രിയപ്പെട്ട ബ്ലാങ്കറ്റിനെ പുണർന്നും തലയിണയ്ക്ക് താഴെ കൈവച്ചും ഉറങ്ങാനാവും ഇഷ്ടം. ഈ രീതികൾ പണ്ടുമുതലേ ശീലിച്ചു വന്നവർക്ക് അത് തുടർന്നാൽ മാത്രമേ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കു. ഇനിയും നിരവധി കാരണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട കാരങ്ങളെ കുറച്ച് പറയുന്നുണ്ടെങ്കിലും പ്രധാന കാരണങ്ങളായി കണക്കാക്കുന്നത് ഇവയാണ്.
Content Highlights: Are u sleeping with one foot out of the blanket? there are some reasons