മോദി - പുടിൻ കൂടിക്കാഴ്ചയിൽ താരമായ ഹെലിക്കോണിയ! മലയാളികൾക്ക് ഇവൻ വാഴപ്പൂവ്

അപ്രതീക്ഷിതമായി താരമായി ഒരു പൂവ്

മോദി - പുടിൻ കൂടിക്കാഴ്ചയിൽ താരമായ ഹെലിക്കോണിയ! മലയാളികൾക്ക് ഇവൻ വാഴപ്പൂവ്
dot image

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ഇന്ത്യൻ സന്ദർശനത്തിനെത്തിയതിന് പിന്നാലെ വാർത്തകളിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനും തമ്മിലുള്ള സൗഹൃദമാണ്. കാമറ കണ്ണുകൾ ഇരുവർക്കും പിറകേയാണെന്ന് പറയേണ്ടല്ലോ.. ഈ കാമറ പകർത്തിയ മോദി - പുടിൻ കൂടിക്കാഴ്ചയിലെ ഒരു ചിത്രവും അതിൽ ഉൾപ്പെട്ട ഒരു പൂവുമാണ് ഇപ്പോൾ താരം.

പുഷ്പാലങ്കാര പന്തലുകളിൽ തലയെടുപ്പോടെ നിൽക്കാറുള്ള, മലയാളികൾ വാഴപ്പൂവ് എന്ന് വിളിക്കുന്ന ഹെലിക്കോണിയയാണ് ഇവിടെ കാഴ്ചക്കാരെ ആകർഷിച്ചിരിക്കുന്നത്. ലോകത്തിലെ പ്രമുഖരായ രണ്ടു നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ലോകം വമ്പൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ പൂവ് സ്റ്റാറായത്. ഇരുനേതാക്കളും ഒന്നിച്ചുള്ള ചിത്രത്തിന് ഒത്ത നടുക്കായാണ് ഈ പൂവ് കാണുന്നത്. നല്ല ചുവപ്പും മഞ്ഞയും ഇടകലർന്ന ഈ പൂവ് സാധാരണയായി തലകീഴായി മറിഞ്ഞ് കിടക്കുന്ന രീതിയിലാണ് കാണപ്പെടുന്നതെങ്കിൽ ഈ ചിത്രത്തിൽ നേരെ തിരിച്ചാണ് ഉള്ളത്.

പോസിറ്റീവ് ഊർജ്ജം, സമൃദ്ധിയും ഉയർച്ചും, സന്തോഷവും സ്ഥിരതയും, മികച്ച തുടക്കവും വളർച്ചയും എന്നിവയെയാണ് ഈ ചെടി സൂചിപ്പിക്കുന്നതെന്നാണ് വിശ്വസിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഈ പൂവിന്റെ സാന്നിധ്യം വളരെ ശക്തമായൊരു സന്ദേശമാണ് നൽകുന്നതെന്നാണ് പലരും വ്യാഖ്യാനിക്കുന്നത്.

Heliconia
Heliconia

വമ്പൻ നേതാക്കളുടെ കൂടിക്കാഴ്ചകൾക്കിടയിൽ അവിടം അലങ്കരിക്കാൻ ഉപയോഗിക്കുന്ന പൂക്കൾ, നിറം, സീറ്റിങ്, ബാക്ക്ഗ്രൗണ്ടിലെ സാമഗ്രികൾ എന്നിവയെല്ലാം കൃത്യമായി തിരഞ്ഞെടുക്കുന്നവയാണെന്നാണ് പറയപ്പെടുന്നത്. മോദി- പുടിൻ കൂടിക്കാഴ്ച പുരോഗമനത്തിന്റെയും പങ്കാളിതത്തിന്റെയും സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

Content Highlights: A special plant becomes centre of attraction in Modi - Putin meeting

dot image
To advertise here,contact us
dot image