ചെക്കന്മാരെ കിട്ടാനില്ല ഈ രാജ്യത്ത്! ഭർത്താക്കന്മാരെ 'റെന്റിനെടുത്ത്' സ്ത്രീകൾ!

വിവാഹം കഴിക്കാൻ പുരുഷന്മാരില്ലാത്തതിനാൽ സ്ത്രീകൾ പലരും വിദേശത്തേക്ക് പോകാൻ നിർബന്ധിതരാകുന്ന സ്ഥിതിയുമുണ്ട്

ചെക്കന്മാരെ കിട്ടാനില്ല ഈ രാജ്യത്ത്! ഭർത്താക്കന്മാരെ 'റെന്റിനെടുത്ത്' സ്ത്രീകൾ!
dot image

ദ ന്യൂയോർക്ക് പോസ്റ്റിൽ വന്ന ഒരു റിപ്പോർട്ടാണ് ആഗോള തലത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലാത്വിയ എന്ന യൂറോപ്യൻ രാജ്യത്ത് ജെൻഡർ ഇമ്പാലൻസ് സംഭവിച്ചിരിക്കുകയാണ്. ആണുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവിടുത്തെ സ്ത്രീകൾ ഭർത്താക്കന്മാരെ വാടകയ്ക്ക് എടുക്കുകയാണെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. വീട്ടിലെ കാര്യങ്ങൾ ഉൾപ്പെടെ നോക്കാനായാണ് ഇത്തരത്തിൽ സ്ത്രീകൾ താത്കാലിക ഭർത്താക്കന്മാരെ ഹയർ ചെയ്യുന്നതെന്നാണ് പറയുന്നത്.

യൂറോസ്റ്റാറ്റ് എന്ന യൂറോപ്യൻ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ലാത്വിയയിൽ പുരുഷന്മാരെക്കാൾ 15.5ശതമാനത്തിലധികം സ്ത്രീകളാണ്. യൂറോപ്യൻ യൂണിയനെ മുഴുവൻ പരിഗണിച്ചാൽ അതിന്റെ മൂന്നിരട്ടി വരുമിത്. അറുപത്തിയഞ്ച് വയസിന് മുകളിലുള്ള ആളുകളെ പരിഗണിച്ചാൽ, ഈ രാജ്യത്ത് വനിതകളുടെ എണ്ണം പുരുഷന്മാരുടെ ഇരിട്ടിയാണത്രേ.

ദൈന്യദിന ജീവിതത്തിലും എന്തിന് ജോലി ചെയ്യുന്ന ഇടങ്ങളിൽ പോലും പുരുഷന്മാരുടെ ഈ കുറവ് മനസിലാക്കാൻ കഴിയുമെന്നാണ് സ്ത്രീകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. കൂടെ ജോലി ചെയ്യുന്നവരെല്ലാം സ്ത്രീകളാണെന്ന് പല സ്ത്രീകളും പറയുന്നുണ്ട്. സ്ത്രീകൾക്കൊപ്പം പ്രവർത്തിക്കുന്നത് സന്തോഷമാണെങ്കിലും ഇരുവിഭാഗത്തിലുമുള്ള ആളുകള്‍ക്കൊപ്പം പ്രവർത്തിക്കുന്നതാണ് കൂടുതൽ മികച്ച അനുഭവം നല്‍കുക എന്നാണ് ചിലർ പറയുന്നത്.

ലാത്വിയയിൽ വിവാഹം കഴിക്കാൻ പുരുഷന്മാരില്ലാത്തതിനാൽ സ്ത്രീകൾ പലരും വിദേശത്തേക്ക് പോകാൻ നിർബന്ധിതരാകുന്ന സ്ഥിതിയുമുണ്ട്. 'മെൻ വിത്ത് ഗോൾഡൻ ഹാൻഡ്' എന്ന പേരിൽ Komanda24 എന്ന പ്ലാറ്റ്‌ഫോമില്‍ പ്ലബിങ്, കാർപെന്ററി, അറ്റകുറ്റപ്പണികൾ എന്നിവ ചെയ്യാൻ പുരുഷന്മാരുടെ സേവനം തന്നെ നൽകുന്നുണ്ട്. പങ്കാളികളില്ലാത്തതിനാൽ ദിവസേനയുള്ള വീട്ടുജോലികൾ ചെയ്യാൻ പോലും സ്ത്രീകൾ ബുദ്ധിമുട്ടിയപ്പോഴാണ് റെന്റിന് ഭർത്താക്കന്മാരെ തേടാൻ പലരും നിർബന്ധിതരായത്. ഒരു മണിക്കൂർ ഭർത്താവായി സേവനം നൽകുന്ന രീതിയും ഇവിടെയുണ്ട്. ഇതിലൂടെ പെയിന്റിങ്, മെയ്ന്റനൻസ് ജോലികൾ എന്നിവയാണ് ചെയ്ത് നൽകുക.

ലാത്വിയയിലെ പുരുഷന്മാരുടെ പുകവലിയും ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളും ആയുർദൈർഘ്യത്തെ ബാധിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് പിന്നിൽ. ലാത്വിയയിലെ പുരുഷന്മാരിലേറെയും അമിതവണ്ണം മൂലവും ബുദ്ധിമുട്ടുന്നവരാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Women in this European country forced to 'Rent' husbands

dot image
To advertise here,contact us
dot image