ബിയര്‍-സോഡ കുപ്പികളുടെ അടപ്പിന് 21 പല്ലുകളുണ്ട്; ഇതിന് പിന്നിലെ കാരണം അറിയണോ?

130 വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരമൊരു അടപ്പ് കണ്ടുപിടിച്ചത്

ബിയര്‍-സോഡ കുപ്പികളുടെ അടപ്പിന് 21 പല്ലുകളുണ്ട്; ഇതിന് പിന്നിലെ കാരണം അറിയണോ?
dot image

സോഡ കുപ്പിയും ബിയര്‍ കുപ്പികളും തുറക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്ക് അറിയാം എത്ര പ്രയാസമാണ് അത് തുറക്കുന്ന കാര്യമെന്ന്. ഒരു ഓപ്പണര്‍ കിട്ടിയില്ലെങ്കില്‍ കുപ്പി തുറക്കാന്‍ വലിയ പ്രയാസമാണ്. ഈ അടപ്പുകള്‍ ശ്രദ്ധിച്ചാല്‍ മനസിലാകുന്ന ഒരു കാര്യം സാധാരണ അടപ്പുകളേക്കാള്‍ പല്ലുകള്‍ ഇതിനുണ്ട് എന്നതാണ്. എന്തുകൊണ്ടാണ് ഇവയ്ക്ക് ഇത്രയധികം പല്ലുകള്‍ ഉള്ളതെന്ന് അറിയാമോ?.

ഇങ്ങനെയുള്ള അടപ്പുകളുടെ പ്രധാന ഉദ്ദേശ്യം ബോട്ടില്‍ നന്നായി സീല്‍ ചെയ്ത് വയ്ക്കുക എന്നതാണ്. ബിയര്‍ ഫെര്‍മെന്റേഷന്‍ സമയത്ത് ധാരാളം കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഉത്പാദിപ്പിക്കുന്നുണ്ട്. ഇവ കുപ്പിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അതുകൊണ്ട് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്ത് പോകുന്നത് തടയാന്‍ ബിയര്‍ കുപ്പിയുടെ മൂടി നന്നായി അടച്ചിരിക്കണം. ഈ കാരണം മൂലമാണ് ബിയര്‍-സോഡ പോലെയുളള കാര്‍ബണേറ്റഡ് പാനിയങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ അടപ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സാധാരണയായി ഈ കുപ്പികളുടെ അടപ്പുകള്‍ക്ക് 21 പല്ലുകളാണ് ഉള്ളത്. ഈ 21 പല്ല് ഒറ്റപ്രാവശ്യത്തെ ഐഡിയയില്‍നിന്ന് ഉത്പാദിപ്പിച്ചതല്ല. ഒരു നൂറ്റാണ്ടിലേറെ നീണ്ട കണ്ടുപിടുത്തത്തിന്റെ ഫലമാണ്. 1892 ലാണ് വില്യം പെയിന്റര്‍ 24 പല്ലുകളുള്ള ആദ്യത്തെ ക്യാപ്പ് കണ്ടുപിടിക്കുന്നത്. പക്ഷേ ഇത് കുപ്പിയില്‍ ഘടിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നീട് പല എണ്ണത്തിലുള്ള പല്ലുകള്‍ പരീക്ഷിക്കുകയും ഒടുവില്‍ 21 പല്ലുകള്‍ ഉള്ള അടപ്പുകള്‍ സീല്‍ ചെയ്യാനും തറക്കാനും അനുയോജ്യമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

1900 ആണ്ടിന്റെ തുടക്കത്തില്‍ ബോട്ടിലിംഗ് സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ 21 റിഡ്ഡുകളുളള ക്രൗണ്‍ ക്യാപ്പ് ലോകമെമ്പാടും വ്യാപിച്ചു. അടപ്പുകള്‍ ജാമിംഗ് ഇല്ലാതെ കുപ്പിയില്‍ സുഗമമായി ഘടിപ്പിക്കാന്‍ കഴിഞ്ഞതോടെ ചെലവ് കുറയുകയും ഉത്പാദനം വര്‍ധിക്കുകയും ചെയ്യുകയും ചെയ്തു. ഇന്ന് ആഗോള ബ്രാന്‍ഡുകള്‍ അടക്കം ഈ ഡിസൈന്‍ ഉപയോഗിക്കുന്നവരാണ്. ഈ 21 പല്ലുകളുള്ള അടപ്പുകളുടെ നിര്‍മ്മാണം കുപ്പിയിലടച്ച ഇത്തരത്തിലുള്ള പാനിയങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ചു. 130 വര്‍ഷത്തെ സ്ഥിരമായ പരിശ്രമങ്ങളുടെ ഫലമായാണ് ഈ കണ്ടുപിടുത്തമെന്നതാണ് ഏറ്റവും അതിശയകരം.

Content Highlights :Beer and soda bottle caps have 21 teeth; want to know the reason behind this?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image