

ഓഫീസ് റൊമാന്‍സിനെ കുറിച്ച് ആഷ്‌ലി മാഡിസൺ നടത്തിയ അന്താരാഷ്ട്ര പഠനത്തിന്‍റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഓൺലൈൻ ഡേറ്റിങ് സർവീസ് നൽകുന്ന ഒരു കനേഡിയൻ - ഫ്രഞ്ച് ഏജൻസിയാണ് ആഷ്‌ലി മാഡിസൺ. വിവാഹിതരായ ആളുകളെ ലക്ഷ്യം വയ്ക്കുന്ന ഒരു ആപ്പാണിതെന്ന് പറയാം. ഇവർ നടത്തിയ പഠനത്തില്‍ ഇന്ത്യയാണ് ജോലിസ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ റൊമാൻസുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. പതിനൊന്ന് രാജ്യങ്ങളിൽ YouGovവുമായി ചേർന്നാണ് ഇവർ പഠനം നടത്തിയത്.

ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ജർമനി, ഇന്ത്യ, ഇറ്റലി, മെക്‌സിക്കോ, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, യുകെ, യുഎസ് എന്നിവിടങ്ങളിലുള്ള 13, 581 പേരാണ് പഠനത്തിന്റെ ഭാഗമായത്. വർക്ക്‌സ്‌പേസിലെ റൊമാൻസ് ഇന്ത്യയിൽ അസാധാരണമായ ഒന്നാണെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. ജോലി ചെയ്യുന്നിടത്തെ നയങ്ങളും പ്രൊഫഷണൽ പരിധികളും ഇതിന് കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പഠനത്തിലൂടെ മനസിലായത്, പത്തിൽ നാലു ഇന്ത്യക്കാർ സഹപ്രവർത്തകരെ ഡേറ്റ് ചെയ്യുന്നുണ്ട് അല്ലെങ്കിൽ അവരുമായി പ്രണയിലായിരുന്നു എന്നാണ്. അതായത് സാഹചര്യം അനുകൂലമല്ലെങ്കിലും പലരും റിസ്ക് എടുക്കാന്‍ മുതിർന്നുവെന്നു തന്നെ.
സർവേയുടെ ഭാഗമായ മെക്‌സിക്കോയിൽ നിന്നുള്ള 43ശതമാനം പേരും പറയുന്നത് സഹപ്രവർത്തകരുമായി അവർ പ്രണയത്തിലായിരുന്നു എന്നാണ്. ഇന്ത്യയിൽ നിന്നുള്ള 40ശതമാനമാണ് ഇത് ശരിവച്ചത്. അതേസമയം യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ ഇത് മുപ്പത് ശതമാനമാണ്. അതേസമയം സ്ത്രീകളെക്കാൾ കൂടുതല്‍ പുരുഷന്മാരാണ് അവരുടെ സഹപ്രവർത്തകരുമായി പ്രണയത്തിലായതെന്ന് ഈ പഠനം പറയുന്നു. ഓഫീസ് റൊമാൻസിന്റെ കാര്യത്തിൽ റിസ്‌ക് എടുക്കാൻ തയ്യാറായത് 51 ശതമാനത്തോളം പുരുഷന്മാരാണ്. അതേസമയം സ്ത്രീകളിൽ ഇത് 36ശതമാനമാണ്.

29 ശതമാനം സ്ത്രീകളും ഓഫീസിലെ പ്രണയബന്ധങ്ങളുണ്ടാക്കുന്ന പരിണിതഫലങ്ങളെ ഭയപ്പെടുന്നുമ്പോൾ പുരുഷന്മാരിൽ 27 ശതമാനം മാത്രമാണ് ഇതേകുറിച്ച് ആശങ്കപ്പെടുന്നത്. 30 ശതമാനം പുരുഷന്മാരിലും വ്യക്തിപരമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ആശങ്ക കൂടുതല്‍. സ്ത്രീകളിൽ ഇത് 26 ശതമാനമാണ്. 18നും 24നും ഇടയിൽ പ്രായമുള്ള യുവാക്കളായ ജോലിക്കാരിൽ 34 ശതമാനവും ഇത്തരം ബന്ധങ്ങൾ തങ്ങളുടെ കരിയറിനെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്നവരാണ്.
വിവാഹേതര ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആപ്പുകളിലൊന്നായ ഗ്ലീഡൻ നടത്തിയ പഠനത്തിൽ 35 ശതമാനം ഇന്ത്യക്കാരും നിലവിൽ ഓപ്പൺ റിലേഷൻഷിപ്പിലാണെന്നാണ് പറയുന്നത്. സിറ്റികളിൽ മാത്രമല്ല ചെറിയ ടൗണുകളിലും ഇതാണ് സ്ഥിതി. വിവാഹേതര ബന്ധത്തിൽ ഏറ്റവും താത്പര്യമുള്ളവരിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരുള്ളത് കാഞ്ചീപുരത്താണെന്നും ഇവരുടെ പഠനം പറയുന്നു.
Content Highlights: Survey on Office romance, India ranks second