43കാരൻ്റെ 6.23 ലക്ഷം ശമ്പളമുള്ള ജോലി പോയി; ആഡംബരജീവിതം ഇല്ലാതായതോടെ ഭാര്യ ഉപേക്ഷിച്ചു

ഉയര്‍ന്ന ശമ്പളമുള്ള ജോലി നഷ്ടപ്പെട്ടപ്പാള്‍ ഭാര്യ ഉപേക്ഷിച്ചുപോയ നിയമ ബിരുദധാരിയുടെ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്

43കാരൻ്റെ 6.23 ലക്ഷം ശമ്പളമുള്ള ജോലി പോയി; ആഡംബരജീവിതം ഇല്ലാതായതോടെ ഭാര്യ ഉപേക്ഷിച്ചു
dot image

വരുമാനമുണ്ടായിരുന്നപ്പോള്‍ ഭാര്യയെ നന്നായി നോക്കുകയും പിന്നീട് ജോലിനഷ്ടപ്പെട്ടപ്പോള്‍ ഭാര്യ ഉപേക്ഷിച്ച് പോവുകയും ചെയ്ത ചൈനക്കാരനായ ക്വിയാന്‍ക്യാനിന്റെ അനുഭവം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. 163.com റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഇയാള്‍.

ചൈനക്കാരനായ ക്വിയാന്‍ക്യാനും ഭാര്യയും ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടയിലാണ് പരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം വിവാഹത്തിലെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ഭംഗിയില്‍ ആകൃഷ്ടനായാണ് ക്വിയാന്‍ അവളെ പ്രണയിച്ച്. തനിക്ക് അവളെ വളരെ ഇഷ്ടമായിരുന്നുവെന്നും തന്റെ സമ്പാദ്യമെല്ലാം ചെലവഴിച്ചത് അവള്‍ക്ക് വേണ്ടിയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

ക്വിയാന്‍ക്യാന്‍ തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ചിലവിട്ടത് ഭാര്യയെ സുന്ദരിയായി നിലനിര്‍ത്താനായിരുന്നു. അയാളുടെ വരുമാനംകൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു യുവതി. വിലകൂടിയ വസ്ത്രങ്ങളും 1.87 ലക്ഷം രൂപ വിലയുള്ള ബാഗും ശരീരത്തില്‍ പുരട്ടാന്‍ വിലകൂടിയ ക്രീമുകളും ഭാര്യ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ശരീരസൗന്ദര്യം സംരക്ഷിക്കാന്‍ വിലകൂടിയ സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടായിരുന്നുവെന്നും ക്വിയാന്‍ ഓര്‍ക്കുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന ക്വിയാന്‍ക്യാന് പ്രതിമാസം 50,000 യുവാന്‍(6.23 ലക്ഷം) ആയിരുന്നു ശമ്പളം. എന്നാല്‍ ജോലി നഷ്ടപ്പെട്ട് വരുമാനം കുറഞ്ഞതോടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. വിവാഹമോചന സമയത്ത് തന്റെ ഫ്‌ളാറ്റ് വിറ്റാണ് ഭാര്യയ്ക്ക് പണം നല്‍കിയത്. അതിന് ശേഷം ജോലിതേടി അലഞ്ഞ ക്വിയാന്‍ ഇന്ന് ഒരു ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയാണ്.

'അവള്‍ എന്നെയല്ല എന്റെ പണത്തിനെയാണ് സ്‌നേഹിച്ചത്. ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച സ്ത്രീയാണവര്‍. അവള്‍ വിട്ടുപോയപ്പോള്‍ ഞാന്‍ ഏറെ വേദനിച്ചു പിന്നീട് അവള്‍ എന്നെ സ്‌നേഹിക്കുന്നില്ലെന്ന സത്യം ഉള്‍ക്കൊള്ളുകയായിരുന്നു. എന്റെ മുന്‍ ഭാര്യയെ ഞാന്‍ വെറുക്കുന്നില്ല, എനിക്ക് ഇക്കാലത്തിനിടയില്‍ നഷ്ടപ്പെട്ടത് പണമല്ല മറിച്ച് എന്റെ യൗവ്വനമാണ്' ക്വിയാന്‍ 163.com നോട് വെളിപ്പെടുത്തി.

Content Highlights :The story of a law graduate whose wife left him after losing his high-paying job is going viral on social media.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image