

ജീവിതത്തിൽ റിസ്ക് എടുക്കുന്നവരെ എപ്പോഴും വിജയിക്കുകയുള്ളൂ എന്ന് നമ്മൾ പറയാറുണ്ട്. നമ്മുടെ കംഫർട്ട് സോണുകളിൽ നിന്ന് എപ്പോഴെല്ലാം നമ്മൾ പുറത്തുവരുന്നുവോ അപ്പോഴെല്ലാം നമ്മൾ കൂടുതൽ ശക്തരും മനോധൈര്യമുള്ളവരും ആയിത്തീരും. ഇന്നത്തെ കാലത്ത് ഈ വാക്കുകൾക്ക് ഏറ്റവും കൂടുതൽ വിലകല്പിക്കുന്നത് കോർപ്പറേറ്റ് കമ്പനി ജീവനക്കാരാകും. പലരും കോർപ്പറേറ്റ് ജോലി മതിയാക്കി മറ്റ് പല ബിസിനസുകളിലേക്കും മറ്റും കടക്കുന്നത് നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. അത്തരത്തിലൊരാളാണ് തമിഴ്നാട് സ്വദേശിയായ പ്രദീപ് കണ്ണൻ. കോർപ്പറേറ്റ് ജോലി രാജിവെച്ച ശേഷം പ്രദീപ് കണ്ണൻ തുടങ്ങിയ ബിസിനസ് ഇന്ന് തഴച്ചുവളർന്ന് ഒരു സാമ്രാജ്യമായിരിക്കുകയാണ്.
ഒറാക്കിൾ ഇന്ത്യയിൽ മികച്ച നിലയിലായിരുന്നു പ്രദീപ് കണ്ണൻ ജോലി ചെയ്തിരുന്നത്. എട്ട് മണിക്കൂർ മാത്രം ജോലി, നല്ല ശമ്പളം, മികച്ച കരിയർ അങ്ങനെ എല്ലാ ആനുകൂല്യങ്ങളും ഉള്ള ഒരു ജീവിതം. എന്നാൽ ഒരു ഘട്ടം എത്തിയപ്പോഴേക്കും പ്രദീപ് കണ്ണന് ഇതെല്ലാം മതിയായി. ഡെസേർട്ടുകളോടുള്ള ഇഷ്ടം കാരണം പ്രദീപ് ഒരു ഫലൂഡ കട തുടങ്ങാൻ തീരുമാനിച്ചു.
അങ്ങനെ 2019ലാണ് പ്രദീപ് ആ തീരുമാനമെടുത്തത്. പുതിയ ഒരു ജീവിതം തുടങ്ങുക. സ്വപ്നങ്ങൾക്ക് പിന്നാലെ പോകുക ! ജോലി രാജിവെച്ച ശേഷം പ്രദീപ് സ്വദേശമായ തമിഴ്‌നാട്ടിലെ കാരൂരിലേക്ക് മടങ്ങി. അവിടെ ഫലൂഡ കട തുടങ്ങാൻ തീരുമാനിച്ചു. നിരവധി പേരാണ് സുരക്ഷിതമായ ഒരു കരിയർ കളഞ്ഞ് അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന ബിസിനസ് രംഗത്തേയ്ക്ക് വരുന്നതിൽനിന്ന് പ്രദീപിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ പ്രദീപ് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. 2019ൽ കാരൂരിലെ ഒരു ചെറിയ കടയിൽനിന്ന് തുടങ്ങിയ ഈ ബിസിനസ് യാത്ര ഇന്ന് രാജ്യത്തും ദുബൈയിലുമായി 18 ഔട്ട്ലെറ്റുകകളിൽ എത്തിനിൽക്കുകയാണ്.
People laughed at me for leaving my job.
— Pradeep Kannan (@Pradeepkannanj) October 31, 2025
I had the perfect 9-5.
• Operations Head at Oracle India
• Good salary
• Beautiful family
Society said: You’re settled.
But something inside me wasn’t.
So in 2019, I did the unthinkable.
I left Bangalore and moved back to
Karur… pic.twitter.com/4KmeK2cvjP
ഇടനിലക്കാരില്ലാതെ, നേരിട്ട് കസ്റ്റമേഴ്സിന് ഡെസേർട്ടുകൾ വിൽക്കുന്ന ഒരു കമ്പനി ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇനി പ്രദീപിന്റെ ലക്ഷ്യം. എക്‌സിൽ കുറിച്ച പോസ്റ്റിൽ എങ്ങനെയാണ് താൻ ഇതുവരെയുണ്ടായ ദുർഘടമായ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചതെന്നും മറ്റും പ്രദീപ് കുറിക്കുന്നുണ്ട്. നിരവധി പേരാണ് പ്രദീപിനെ അഭിനന്ദിച്ചും ഭാവി ബിസിനസ് സംരംഭങ്ങൾക്ക് എല്ലാ വിധ ആശംസകൾ നൽകിയും രംഗത്തുവരുന്നത്.
Content Highlights: man shares how he left corporate job to start his dream business, tasted success