കോടികളുടെ ഉടമയായ ബിജെപി മന്ത്രി! റിവാബ ജഡേജയുടെ ആസ്തി അറിയാം

റിവാബ ജഡേജ ഇപ്പോൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റെടുത്തിരിക്കുകയാണ്

കോടികളുടെ ഉടമയായ ബിജെപി മന്ത്രി! റിവാബ ജഡേജയുടെ ആസ്തി അറിയാം
dot image

ന്ത്യൻ ടീമിന്റെ സ്റ്റാർ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ ക്രിക്കറ്റ് ഫീൽഡിൽ കിടിലൻ പെർഫോമൻസുകൾ നടത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ രാഷ്ട്രീയത്തിലാണ് തന്റെ നേട്ടങ്ങൾ കൊയ്തതെന്ന് പറയാം. ഗുജറാത്ത് രാഷ്ട്രീയത്തിന്റെ ഭാഗമായ റിവാബ ജഡേജ ഇപ്പോൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റെടുത്തിരിക്കുകയാണ്. ഒക്ടോബർ 17നാണ് റിവാബ ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി ചുമതലയേറ്റത്.

ജാംനഗറിൽ നിന്നുള്ള എംഎൽഎയാണ് റിവാബാ. 2019ലാണ് അവർ ബിജെപിയിൽ ചേരുന്നത്. റിവാബയുടെ ജനങ്ങളോടുള്ള ആത്മബന്ധവും കഠിനാധ്വാനവുമാണ് രാഷ്ട്രീയത്തിൽ ഉയർച്ച കൈവരിക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളിലെ തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ, സ്ത്രീകളുടെ വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെല്ലാം സജീവമാണ് റിവാബാ. സ്ത്രീ ശാക്തീകരണത്തിനായി പല ക്യാമ്പയിനുകളുടെയും ഭാഗമായ റിവാബ വൻ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചതും.

ഗുജറാത്തിലെ സമ്പന്നരായ എംഎൽഎമാരിൽ ഒരാളാണ് റിവാബാ. റിവാബാ ജഡേജയുടെ മുഴുവൻ ആസ്തി നൂറുകോടിയോളമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഭർത്താവ് രവീന്ദ്ര ജഡേജയുടെ സമ്പത്തും ഉൾപ്പെടും. രാഷ്ട്രീയത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന വ്യക്തിത്വമല്ല റിവാബയുടെത്. ക്രിക്കറ്റ് മത്സരങ്ങളിൽ ഭർത്താവിനും ടീമിനും പിന്തുണയുമായി എത്തുന്ന റിവാബ അന്താരാഷ്ട്ര, ഐപിഎൽ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്.

Content Highlights: Let's find out the net worth of Rivaba Jadeja

dot image
To advertise here,contact us
dot image